തിരുവനന്തപുരത്ത് വാഹനാപകടത്തില്‍ നാല് പേര്‍ക്ക് പരിക്ക് 

Update: 2018-06-01 09:59 GMT
Editor : Subin
തിരുവനന്തപുരത്ത് വാഹനാപകടത്തില്‍ നാല് പേര്‍ക്ക് പരിക്ക് 

തിരുവനന്തപുരം ദേശീയപാതയില്‍ നാവായിക്കുളം എതുക്കാട് ജങ്ഷനിലുണ്ടായ വാഹനാപകടത്തില്‍ നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്. ആന്ധ്രയില്‍ നിന്ന് വന്ന കണ്ടെയ്‌നറും പാര്‍സര്‍ ലോറിയും തമ്മിലാണ് അപകടമുണ്ടായത്. 

കുണ്ടറ സ്വദേശികളായ ബെന്നച്ചന്‍, ഗണേശന്‍, അനില്‍ ബെന്‍, കണ്ടെയ്‌നര്‍ െ്രെഡവറായ ആന്ധ്ര സ്വദേശി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേശീയ പാതയിലെ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News