ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി

Update: 2018-06-01 13:39 GMT
Editor : admin

ക്വട്ടേഷന്‍ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയം

ആലപ്പുഴ ഹരിപ്പാട്ട് ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവ് വെട്ടേറ്റു മരിച്ചു. കരുവാറ്റ ഊട്ടുപറമ്പ് സ്വദേശി ജിഷ്ണു ആണ് കൊല്ലപ്പെട്ടത്. ക്വട്ടേഷന്‍ സംഘമാണ് സംഭവത്തിന്റെ പിന്നിലെന്നാണ് സൂചന.

Full View

രാവിലെ 11 മണിയോടെ ബൈക്കിലെത്തിയ എട്ടംഗ സംഘം ജിഷ്ണുവിനെയും സുഹൃത്ത് സ്വരാജിനെയും വെട്ടുകയായിരുന്നു. രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും ജിഷ്ണുവിനെ തൊട്ടടുത്ത വീട്ടുമുറ്റത്തിട്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കൈക്ക് വെട്ടേറ്റ് രക്ഷപെട്ട സ്വരാജിനെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

Advertising
Advertising

സംഭവം നടന്നയുടന്‍ ആളുകള്‍ ഓടിക്കൂടിയെങ്കിലും, ഭീകരാന്തരീക്ഷം സൃഷ്ടിച്ചു അക്രമിസംഘം കടന്നുകളയുകയായിരുന്നു. ഇതുകാരണം വെട്ടേറ്റ ജിഷ്ണുവിനെ ആശുപത്രിയിലേക്ക് മാറ്റാന്‍ വൈകി. ഗുരുതരമായി പരിക്കേറ്റ ജിഷ്ണുവിനെ പിന്നീട് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പൊലീസ് എത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ നാളെ പ്രതിഷേധ ദിനമായി ആചരിക്കും.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News