ആറളം ഫാമില്‍ ആത്മഹത്യാഭീഷണി ഉയര്‍ത്തി തൊഴിലാളികള്‍

Update: 2018-06-01 23:26 GMT
Editor : Jaisy
ആറളം ഫാമില്‍ ആത്മഹത്യാഭീഷണി ഉയര്‍ത്തി തൊഴിലാളികള്‍

സ്ത്രീകളടക്കമുള്ള 13 തൊഴിലാളികളാണ് ഫാം എം.ഡിയുടെ ഓഫീസിനുമുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്

Full View

കണ്ണൂര്‍, ആറളം ഫാമില്‍ ആത്മഹത്യാഭീഷണി ഉയര്‍ത്തി തൊഴിലാളികള്‍. സ്ത്രീകളടക്കമുള്ള 13 തൊഴിലാളികളാണ് ഫാം എം.ഡിയുടെ ഓഫീസിനുമുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്.വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് തൊഴിലാളികള്‍ നടത്തി വന്ന സമരത്തിനു നേരെ മാനേജ്മെന്റെ് മുഖം തിരിക്കുന്നതില്‍ പ്രതിഷേധിച്ചായിരുന്നു തൊഴിലാളികളുടെ ആത്മഹത്യാ ഭീഷണി.

2015ലെ സംയുക്ത തൊഴിലാളി സമരത്തിലെ ഒത്തു തീര്‍പ്പ് വ്യവസ്ഥകള്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മാസം എട്ടാം തിയതി മുതല്‍ ഫാമിലെ ഒരു വിഭാഗം തൊഴിലാളികള്‍ സമരത്തിലായിരുന്നു. 34 പ്ലാന്റേഷന്‍ തൊഴിലാളികളെയും 10 കാഷ്വല്‍ തൊഴിലാളികളെയും അഗ്രികള്‍ച്ചര്‍ തൊഴിലാളികളാക്കി മാറ്റമെന്നായിരുന്നു 2015ല്‍ നല്കിയ ഉറപ്പ്. ഇത് നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു സമരം.എന്നാല്‍ സമരം 25 ദിവസം പിന്നിട്ടിട്ടും മാനേജ്മെന്റ് ചര്‍ച്ചക്ക് തയ്യാറാകാത്തതിനെ തുടര്‍ന്നാണ് ഇന്ന് രാവിലെ തൊഴിലാളികള്‍ ആത്മഹത്യാ ഭീഷണി ഉയര്‍ത്തി എം.ഡിയുടെ ഓഫീസ് കെട്ടിടത്തിനു മുകളില്‍ കയറിയത്. മൂന്ന് സ്ത്രീകളടക്കമുളള 13 തൊഴിലാളികളാണ് മണ്ണെണ്ണ നിറച്ച കുപ്പിയുമായി ആത്മഹത്യാ ഭീഷണി മുഴക്കിയത്. കലക്ടറുടെ നിര്‍ദ്ദേശ പ്രകാരം ഉച്ചയോടെ സ്ഥലത്തെത്തിയ ഇരിട്ടി തഹസില്‍ദാര്‍ സമരക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പ് ലഭിച്ചതോടെയാണ് പ്രതിഷേധ സമരം അവസാനിപ്പിച്ചത്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News