മലയാറ്റൂര്‍ കൊലപാതകം: സിസിടിവി ദൃശ്യം ചിത്രപ്രിയയുടേതല്ലെന്ന് പൊലീസ്

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച് സിസിടിവി ദൃശ്യങ്ങളില്‍ കാണിക്കുന്ന സമയത്തിന് മുമ്പ് പെണ്‍കുട്ടി കൊല്ലപ്പെട്ടിരുന്നു

Update: 2025-12-12 08:51 GMT

എറണാകുളം: മലയാറ്റൂരിലെ ചിത്രപ്രിയയുടെ കൊലപാതകത്തില്‍ പുറത്തുവന്ന സിസിടിവി ദൃശ്യങ്ങള്‍ പെണ്‍കുട്ടിയുടേതല്ലെന്ന് പൊലീസ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച് സിസിടിവി ദൃശ്യങ്ങളില്‍ കാണിക്കുന്ന സമയത്തിന് മുമ്പ് പെണ്‍കുട്ടി കൊല്ലപ്പെട്ടിരുന്നു. സിസിടിവിയിലുള്ളത് ചിത്രപ്രിയയല്ലെന്ന് കുടുംബം നേരത്തെ ആരോപിച്ചിരുന്നു.

ചിത്രപ്രിയയുടെ കൊലപാതകക്കേസില്‍ സുപ്രധാന തെളിവായി കൊണ്ടുവന്നതായിരുന്നു സിസിടിവി ദൃശ്യം. എന്നാല്‍ ആ ദൃശ്യങ്ങളിലുള്ളത് ചിത്രപ്രിയയല്ലെന്നും പൊലീസ് നിരവധി തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും ബന്ധുവായ ശരത് ലാല്‍ ആരോപിച്ചിരുന്നു.

ചിത്രപ്രിയയുടെ ആണ്‍സുഹൃത്ത് അലനാണ് കേസില്‍ അറസ്റ്റിലായിരിക്കുന്നത്. ഇരുവരും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കൃത്യത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. അലനെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ പൊലീസ് നടപടി ആരംഭിച്ചിട്ടുണ്ട്. ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനൊപ്പം കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനാണ് പൊലീസ് നീക്കം.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

contributor

anfas123

Editor - അൻഫസ് കൊണ്ടോട്ടി

contributor

anfas123

By - Web Desk

contributor

Similar News