അതിക്രമിച്ചു കയറിയെന്ന വാദം അടിസ്ഥാനരഹിതമെന്ന് കുമ്മനം

Update: 2018-06-01 10:08 GMT
Editor : admin

പ്രധാനമന്ത്രിക്കൊപ്പം യാത്ര ചെയ്യേണ്ടവരുടെ പട്ടികയില്‍ തന്‍റെ പേരുമുണ്ടായിരുന്നു. ആഭ്യന്തര വകുപ്പിന്‍റെ ചുമതലയുള്ള മുഖ്യമന്ത്രിക്ക് ഇതറിയാമായിരുന്നു. കേരള പൊലീസാണ് തനിക്ക് സഞ്ചരിക്കാനുള്ള വാഹനം ഒരുക്കിയത്.

മെട്രോ റെയിലിന്‍റെ ആദ്യ യാത്രയില്‍ അതിക്രമിച്ച് കയറിയെന്ന വാദം അടിസ്ഥാനരഹിതമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. പ്രധാനമന്ത്രിയുടെ ഓഫീസാണ് തന്‍റെ പേര് ഉള്‍പ്പെടുത്തിയത്. വീഴ്ചകളുണ്ടെങ്കില്‍ മുഖ്യമന്ത്രിയായിരുന്നു നടപടിയെടുക്കേണ്ടത്. പ്രധാനമന്ത്രിക്കൊപ്പം യാത്ര ചെയ്യേണ്ടവരുടെ പട്ടികയില്‍ തന്‍റെ പേരുമുണ്ടായിരുന്നു. ആഭ്യന്തര വകുപ്പിന്‍റെ ചുമതലയുള്ള മുഖ്യമന്ത്രിക്ക് ഇതറിയാമായിരുന്നു. കേരള പൊലീസാണ് തനിക്ക് സഞ്ചരിക്കാനുള്ള വാഹനം ഒരുക്കിയത്. വിഷയത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കട്ടെയെന്നും കുമ്മനം പറഞ്ഞു,

Advertising
Advertising

Full View

തന്‍റെ പേര് ലിസ്റ്റിലുള്ളത് എല്ലാ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും അറിയാവുന്ന കാര്യമാണെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു. ലിസ്റ്റില്‍ പേരുള്ളതായി വ്യക്തമായ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രിക്കൊപ്പം യാത്ര ചെയ്തത്. ഇതുകൊണ്ടാണ് എസ്പിജിയും കേരള പൊലീസും എല്ലാവിധ സഹായങ്ങളും ചെയ്തുതന്നത്. തന്നെ ലിസ്റ്റില്‍ പെടുത്താന്‍ ആവശ്യപ്പെട്ടത് ആരാണെന്ന് അറിയില്ല.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News