കരണ്‍ അദാനി ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും
Update: 2018-06-01 15:21 GMT
ഓഖി ചുഴലിക്കാറ്റിന്‍റെ പശ്ചാതലത്തില്‍ നിര്‍മാണം കൃത്യസമയത്ത് തീര്‍ക്കാനാകില്ലെന്ന് അദാനി ഗ്രൂപ്പ് വൃക്തമാക്കിയിരുന്നു.
അദാനി തുറമുഖ കമ്പനി സി.ഇ.ഒ കരണ്‍ അദാനി ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. തുറമുഖ നിര്‍മാണം മന്ദഗതിയിലാണെന്ന വിവാദം നിലനില്‍ക്കുമ്പോഴാണ് കൂടിക്കാഴ്ച. ഉച്ചയ്ക്ക് 12 മണിക്ക് മുഖ്യമന്ത്രിയുടെ ചേംബറിലാണ് കൂടിക്കാഴ്ച. ഓഖി ചുഴലിക്കാറ്റിന്‍റെ പശ്ചാതലത്തില്‍ നിര്‍മാണം കൃത്യസമയത്ത് തീര്‍ക്കാനാകില്ലെന്ന് അദാനി ഗ്രൂപ്പ് വൃക്തമാക്കിയിരുന്നു. കരാര് പ്രകാരം നിര്‍മാണം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ അദാനി ഗ്രൂപ്പ് സര്‍ക്കാരിന് നഷ്ടപരിഹാരം നല്‍കേണ്ട സാഹചര്യമുണ്ടാകും. ഇക്കാര്യം ഇന്നത്തെ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകുമെന്നാണ് സൂചന.