ബോര്‍ഡ് - കോര്‍പറേഷനുകളിലെ നിയമനങ്ങള്‍ പി.എസ്.എസിക്കു വിടണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി

Update: 2018-06-03 02:59 GMT
ബോര്‍ഡ് - കോര്‍പറേഷനുകളിലെ നിയമനങ്ങള്‍ പി.എസ്.എസിക്കു വിടണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി

ബന്ധുനിയമനം നടത്തിയ മന്ത്രി ഇപി ജയരാജന്‍ രാജിവയ്ക്കണമെന്നും വെല്‍ഫയര്‍ പാര്‍ട്ടി ആവശ്യപ്പെട്ടു

സംസ്ഥാനത്തെ ബോര്‍ഡ് കോര്‍പറേഷനുകളിലെ നിയമനങ്ങള്‍ പി എസ് എസിക്കു വിടണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി. കേരളത്തില്‍ രാജഭരണത്തേക്കാള്‍ മോശമായ രീതിയില്‍ സ്വജനപക്ഷപാതം നടത്തുകയാണെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി പറഞ്ഞു. ബന്ധുനിയമനം നടത്തിയ മന്ത്രി ഇപി ജയരാജന്‍ രാജിവയ്ക്കണമെന്നും വെല്‍ഫയര്‍ പാര്‍ട്ടി ആവശ്യപ്പെട്ടു.

Tags:    

Similar News