കെവിന്‍ കൊലക്കേസില്‍ മൂന്ന് പ്രതികള്‍ കൂടി പിടിയില്‍

Update: 2018-06-03 21:44 GMT
Editor : Sithara
കെവിന്‍ കൊലക്കേസില്‍ മൂന്ന് പ്രതികള്‍ കൂടി പിടിയില്‍

ഒബാമ എന്ന് വിളിക്കുന്ന നിഷാദ്, ഷെഫിന്‍, ടിറ്റു ജെറോം എന്നിവരാണ് ഇന്ന് പിടിയിലായത്

കെവിന്‍ കൊലപാതക കേസില്‍ മൂന്ന് പ്രതികള്‍ കൂടി പിടിയില്‍. ഒബാമ എന്ന് വിളിക്കുന്ന നിഷാദ്, ഷെഫിന്‍, ടിറ്റു ജെറോം എന്നിവരാണ് ഇന്ന് പിടിയിലായത്. നിഷാദിനെയും ഷെഫിനെയും ഏറ്റുമാനൂര്‍ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. ടിറ്റു ജെറോം പീരുമേട് കോടതിയിലെത്തി കീഴടങ്ങി.

അതേസമയം എഎസ്ഐ ഷിബുവിനെയും പൊലീസ് ഡ്രൈവര്‍ അജയ് കുമാറിനെയും അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. പ്രതികള്‍ സഞ്ചരിച്ച മൂന്ന് വാഹനവും കൊല്ലം പുനലൂരില്‍ നിന്ന് പൊലീസ് കണ്ടെത്തി.

Full View
Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News