മുന്നില്‍ നിന്ന് നയിക്കാന്‍ താല്‍പര്യമില്ലെങ്കില്‍ രാഹുല്‍ സ്ഥാനമൊഴിയണമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

Update: 2018-06-04 23:58 GMT
Editor : admin

കെ.എസ്.യു വളർത്തി വലുതാക്കിയ എ.കെ.ആന്റണി ഡൽഹിയിൽ മൗനിബാബയായി തുടരുകയാണ്. പ്രസ്ഥാനം ഉരുകി തീരുന്നത് കോണ്‍ഗ്രസ് നേതൃത്വം ലാഘവത്തോടെ കണ്ട് നില്‍ക്കുകയാണെന്നും പോസ്റ്റ്

കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശവുമായി യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് സി ആര്‍ മഹേഷ്. രാഹുല്‍ ഗാന്ധിക്ക് നേതൃത്വം ഏറ്റെടുത്ത് മുന്നില്‍ നിന്ന് നയിക്കാന്‍ താല്‍പര്യമില്ലെങ്കില്‍ അദ്ദേഹം ഒഴിയണം.ഒരു മഹത്തായ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ വേരുകൾ അറ്റ് പോവുന്നത് രാഹുല്‍ കണ്ണ് തുറന്ന് കാണണം. കെ.എസ്.യു വളർത്തി വലുതാക്കിയ എ.കെ.ആന്റണി ഡൽഹിയിൽ മൗനിബാബയായി തുടരുകയാണ്. പ്രസ്ഥാനം ഉരുകി തീരുന്നത് കോണ്‍ഗ്രസ് നേതൃത്വം ലാഘവത്തോടെ കണ്ട് നില്‍ക്കുന്നു. ഈ നേതൃത്വം റോമാ സാമ്രാജ്യം കത്തിയെരിഞ്ഞപ്പോള്‍ വീണ വായിച്ച ചക്രവര്‍ത്തിയെ ഓര്‍മിപ്പിക്കുന്നു എന്നും മഹേഷ് ഫേസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശിക്കുന്നു.

Full View
Tags:    

Writer - admin

contributor

Editor - admin

contributor

Similar News