അപകടം പറ്റിയ യാത്രക്കാരനെ തിരിഞ്ഞു നോക്കാതെ പൊലീസിന്റെ അനാസ്ഥ
പൊലീസിന്റെ അവഗണനയുടെ ദൃശ്യങ്ങൾ സമീപത്തെ കടയിലെ സിസിടിവിയിൽ പതിഞ്ഞു
അപകടം പറ്റിയ യാത്രക്കാരനെ തിരിഞ്ഞു നോക്കാതെ പൊലീസിന്റെ അനാസ്ഥ. കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം .പൊലീസിന്റെ അവഗണനയുടെ ദൃശ്യങ്ങൾ സമീപത്തെ കടയിലെ സിസിടിവിയിൽ പതിഞ്ഞു.
താമരശ്ശേരിയിൽ നിന്നും വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന സ്കൂട്ടർ യാത്രികൻ കാറിടിച്ച് വീഴുകയായിരുന്നു. ഇടിച്ച കാർ നിർത്താതെ പോവുകയും ചെയ്തു. ഈ സംഭവമെല്ലാം നടക്കുമ്പോൾ എതിർ വശത്ത് സമീപത്തായി ഒരു പൊലീസ് ജീപ്പും പൊലീസുകാരും നിൽക്കുന്നുണ്ട്. വാഹനമിടിക്കുന്നതും ശേഷം നടക്കുന്ന മുഴുവന്‍ സംഭവങ്ങളും പൊലീസ് നിഷ്‌ക്രിയരായി നില്‍ക്കുന്നതുമെല്ലാം സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. ചുറ്റുപാടുമുള്ള ആളുകൾ ഓടികൂടിയിട്ടും
പരിക്ക് പറ്റിയ ആളെ ആശുപത്രിയിലെത്തിക്കാൻ പൊലീസുകാർ തയ്യാറായില്ല. വ്യാഴാഴ്ച രാത്രി 11.15 ഓടെ ചുങ്കത്ത് വെച്ചായിരുന്നു അപകടം. ഈ സമയം തടിച്ചു കൂടിയ യാത്രികരും നാട്ടുകാരും പൊലീസിനോട് പരിക്കേറ്റയാളെ ആസ്പത്രിയിലെത്തിക്കാന്‍ ആവശ്യപ്പെട്ടിട്ടും പൊലീസ് അപകട സ്ഥലത്തേക്ക് വന്നു നോക്കാന്‍ പോലും തയ്യാറായില്ലെന്ന് ആരോപണമുണ്ട്. പിന്നീട് മറ്റൊരു വാഹനത്തിൽ പരിക്കേറ്റയാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിക്കുകയിരുന്നു. പൊലീസ് നില്‍ക്കുന്നിടത്തു നിന്നും പതിനഞ്ചുമീറ്റര്‍ മാത്രം മാറി നടന്ന സംഭവത്തില്‍ അലംഭാവം കാണിച്ച പൊലീസ് നടപടിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുകയാണ്.