കെവിന്റെ ദുരഭിമാന കൊല: നീനുവിന്റെ പിതാവും പ്രതി

Update: 2018-06-04 13:42 GMT
കെവിന്റെ ദുരഭിമാന കൊല: നീനുവിന്റെ പിതാവും പ്രതി

ആസൂത്രണം ചെയ്തത് പെണ്‍കുട്ടിയുടെ സഹോദരന്‍; കൃത്യത്തിന് പിന്നില്‍ പതിനാല് പേര്‍‌

ദുരഭിമാന കൊലക്കേസില്‍ നീനുവിന്റെ പിതാവിനെ പ്രതി ചേര്‍ത്തു. കെവിന്റെ കൊലപാതകത്തിന്റെ ആസൂത്രകന്‍ ഭാര്യാ സഹോദരന്‍ ഷാനുവാണെന്ന് പൊലീസിന് വ്യക്തമായി. അറസ്റ്റിലായ മൂന്ന് പ്രതികളെ വൈകീട്ട് ഏറ്റുമാനൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. പത്ത് സംഘങ്ങളായാണ് നിലവില്‍ അന്വേഷണം നടക്കുന്നത്.

Full View

കോട്ടയത്ത് ദുരഭിമാനകൊലയ്ക്ക് ഇരയായ കെവിന്റെ കൊലപാതകത്തിന്റെ ആസൂത്രകന്‍ ഭാര്യാ സഹോദരന്‍ ഷാനുവാണെന്ന് ഉറപ്പിച്ചിരിക്കുകയാണ്
പൊലീസ്. ഷാനുവിനായി പൊലീസ് ഭാര്യ വീട്ടില്‍ പരിശോധന നടത്തി. ഷാനുവിന്റെ സുഹൃത്തുക്കളുടെ മൊഴിയെടുത്തു. സംഭവത്തില്‍ കെവിന്റെ ഭാര്യ നീനുവിന്റെ പിതാവിനെ പ്രതി ചേര്‍ത്തു. .

Advertising
Advertising

കേസിലാകെ 14 പ്രതികളാണുള്ളത്. ഇതില്‍ അഞ്ച് പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. പത്ത് സംഘങ്ങളായി അന്വേഷണം പുരോഗമിക്കുകയാണ്. തമിഴ്നാട്ടിലടക്കം വിവിധ സ്ഥലങ്ങളിലായാണ് അന്വേഷണം .ഗാന്ധിനഗര്‍ എസ്ഐക്കെതിരായ അന്വേഷണം നടക്കുകയാണെന്നും ഡിജിപിക്ക് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും കൊച്ചി റേഞ്ച് ഐജി വിജയ് സാക്കറെ പറഞ്ഞു. ഇതിനിടെ പ്രതി നിയാസിനെ കുടുക്കിയതാണെന്ന് ഉമ്മ ലൈല ബീവി പറഞ്ഞു.

ഇന്നലെ പിടിയിലായ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇവരെ ചോദ്യം ചെയ്ത് കൊണ്ടിരിക്കുകയാണ്.

Tags:    

Similar News