പഴനി വാഹനാപകടം: മരണം ഏഴായി

Update: 2018-06-05 10:14 GMT
പഴനി വാഹനാപകടം: മരണം ഏഴായി

അപകടത്തില്‍പെട്ടത് കോട്ടയം മുണ്ടക്കയം സ്വദേശികള്‍

തമിഴ്‍നാട്ടിലെ പഴനിയിലുണ്ടായ വാഹനാപകടത്തില്‍ ഏഴ് മലയാളികള്‍ മരിച്ചു. കോട്ടയം മുണ്ടക്കയം സ്വദേശികളാണ് അപകടത്തില്‍പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാന്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഒരാള്‍കൂടി ചികിത്സയിലുണ്ട്..

പഴനിക്കടുത്ത് സിന്തലാംപട്ടി പാലത്തിനു സമീപം രാത്രി പന്ത്രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. പഴനി ക്ഷേത്രദര്‍ശനത്തിനു പോയ കോട്ടയം മുണ്ടക്കയം കോരുത്തോട് സ്വദേശികളായ എട്ട് പേരാണ് അപകടത്തില്‍പെട്ടത്. ഇവര്‍‍ സഞ്ചരിച്ചിരുന്ന വാന്‍ ലോറിയുമായി
കൂട്ടിയിടിക്കുകയായിരുന്നു.

Advertising
Advertising

ശശി, ഭാര്യ വിജയമ്മ, അയല്‍വാസി സുരേഷ്, ഭാര്യ രേഖ മകന്‍ മനു, അഭിജിത്ത്, സജിനി എന്നിവരാണ് മരിച്ചത്. ശശി, വിജയമ്മ, സുരേഷ്, മനു എന്നിവര്‍ സംഭവസ്ഥലത്ത് വെച്ച് മരിച്ചു. അഭിജിത്ത് പഴനി സര്‍ക്കാര്‍‍ ആശുപത്രിയില്‍വെച്ചും രേഖ ദിണ്ഡിഗലിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ ആദിത്യന്‍ മധുരയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. ചൊവ്വാഴ്ച വൈകീട്ടാണ് ഇവര്‍ കോട്ടയത്തു നിന്ന് പഴനിയിലേക്ക് യാത്ര തിരിച്ചത്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കും.

Tags:    

Similar News