കെ.എസ്.ആ.ര്‍.ടി.സിയിലെ സംഘടനാ പ്രവര്‍ത്തന നിയന്ത്രണം; ടോമിന്‍ തച്ചങ്കരിയുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തം

ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ സംഘടനയായ കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട് എംപ്ലോയീസ് യൂണിയന്‍ കെ.എസ്.ആ.ര്‍.ടി.സി ചീഫ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

Update: 2018-06-22 15:14 GMT

കെ.എസ്.ആ.ര്‍.ടി.സിയില്‍ സംഘടനാ പ്രവര്‍ത്തനത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയ എം.ഡി ടോമിന്‍ തച്ചങ്കരിയുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തം. ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ സംഘടനയായ കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട് എംപ്ലോയീസ് യൂണിയന്‍ കെ.എസ്.ആ.ര്‍.ടി.സി ചീഫ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

കെ.എസ്.ആ.ര്‍.ടി.സിയുടെ ആസ്ഥാന മന്ദിരമായ ട്രാന്‍സ്പോര്‍ട് ഭവനിലെയും കോര്‍പ്പറേഷന്‍റെ മറ്റ് യൂണിറ്റുകളിലേയും വര്‍ക് ഷോപ്പുകളുടെയും കോമ്പൌണ്ടിനുള്ളില്‍ നിയമവിരുദ്ധമായി പ്രകടനം, മൈക്ക് ഉപയോഗിച്ചുള്ള യോഗം ചേരല്‍, ധര്‍ണ എന്നിവ ഒഴിവാക്കണമെന്നായിരുന്നു എം.ഡി ടോമിന്‍ തച്ചങ്കരിയുടെ ഉത്തരവ്. തൊഴിലാളികളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന നടപടിയാണ് ഇതെന്നാണ് തൊഴിലാളി സംഘടനകളുടെ നിലപാട്.

Advertising
Advertising

ചീഫ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് കെ.എസ്‌.ടി.ഇ.യു സംസ്ഥാന പ്രസിഡന്‍റ് കെ.പി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സംഘടനാ പ്രവര്‍ത്തനം .നടത്തുന്നവരെ സ്ഥലം മാറ്റി പ്രതികാര നടപടി സ്വീകരിക്കുന്നുവെന്നും ആരോപണമുണ്ട്.

Full View

വാടക ബസുകള്‍ ഓടിക്കാനുള്ള തീരുമാനം കെ.എസ്.ആ.ര്‍.ടി.സിയെ തകര്‍ക്കുമെന്നും യൂണിയന്‍ നേതാക്കള്‍ പറയുന്നു. വിവാദ ഉത്തരവ് പിന്‍വലിക്കും വരെ പ്രക്ഷോഭം ശക്തമാക്കാനാണ് തൊഴിലാളി സംഘടനകളുടെ തീരുമാനം.

Tags:    

Similar News