മാനസികരോഗിയായ മകന്റെ വെട്ടേറ്റ് മാതാവ് മരിച്ചു

കോഴിക്കോട് നല്ലളത്ത് മാനസിക വെല്ലുവിളി നേരിടുന്ന മകന്റെ വെട്ടേറ്റ് മാതാവ് മരിച്ചു. 

Update: 2018-06-24 04:29 GMT

കോഴിക്കോട് നല്ലളത്ത് മാനസിക വെല്ലുവിളി നേരിടുന്ന മകന്റെ വെട്ടേറ്റ് മാതാവ് മരിച്ചു. പരേതനായ പുളളിതൊടി പറമ്പ് മുഹമ്മദിന്റെ ഭാര്യ എടക്കോട് സൈനബയാണ് കൊല്ലപ്പെട്ടത്.

ശനിയാഴ്ച ഉച്ചക്ക് 12.30 ഓടെയായിരുന്നു സംഭവം. ഭാര്യയേയും സഹോദരന്റെ ഭാര്യയേയും വെട്ടാൻ കൊടുവാളുമായി ഓടിയ ഷഹീർ, തിരിച്ചെത്തിയ ശേഷം കിടപ്പിലായ ഉമ്മയെ വെട്ടുകയായിരുന്നു. ഭയന്നോടിയ ഭാര്യയും മറ്റുള്ളവരും തിരിച്ചെത്തിയപ്പോഴാണ് ഉമ്മ വെട്ടേറ്റ് മരിച്ചു കിടക്കുന്നത് കണ്ടത്.

Full View

ഏറെ നാളായി മാനസിക രോഗത്തിന് ചികിത്സ തേടുന്ന ഷഹീർ, മറ്റ് സമയങ്ങളിൽ ശാന്ത സ്വഭാവിയും ഉമ്മയോട് നല്ല നിലയിൽ പെരുമാറുന്നവനും ആയിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.

Tags:    

Similar News