അഭിമന്യുവിന്റെ കൊലപാതകം ആസൂത്രിതമാണെന്ന് കോടിയേരി

ക്യാമ്പസുകളില്‍ ചോരപ്പുഴ ഒഴുക്കാനുള്ള തീവ്രവാദ ശക്തികളുടെ നീക്കത്തിനെതിരെ ജാഗ്രത പാലിക്കണം

Update: 2018-07-02 06:41 GMT
Advertising

എറണാകുളം മഹാരാജാസ്‌ കോളേജിലെ എസ്‌.എഫ്‌.ഐ നേതാവ്‌ അഭിമന്യുവിനെ കുത്തികൊന്നത് ആസൂത്രിതമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ക്യാമ്പസുകളില്‍ ചോരപ്പുഴ ഒഴുക്കാനുള്ള തീവ്രവാദ ശക്തികളുടെ നീക്കത്തിനെതിരെ ജാഗ്രത പാലിക്കണം. അക്രമികളെ ഒറ്റപ്പെടുത്താന്‍ ജനങ്ങള്‍ മുന്നോട്ടു വരണം. സംസ്ഥാനത്തുടനീളം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കണമെന്നും കോടിയേരി പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു. കൊലയെ രാഷ്ട്രീയമായി നേരിടുമെന്ന് തോമസ് ഐസക് പറഞ്ഞു.

Tags:    

Similar News