കോഴിയിറച്ചിയിലെ വിഷം; കാത്തിരിക്കുന്നത് ഗുരുതര രോഗങ്ങള്‍ 

കോഴികള്‍ പെട്ടെന്ന് വളരാന്‍ നല്‍കുന്ന ഹോര്‍മോണുകള്‍ മനുഷ്യ ശരീരത്തിലെത്തിയാല്‍ തലച്ചോറിനെയും കരളിനെയും കിഡ്നിയെയും സാരമായി ബാധിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ 

Update: 2018-07-03 08:21 GMT

അതിര്‍ത്തി കടന്ന് കേരളത്തിലേക്കെത്തുന്ന രാസവസ്തുക്കള്‍ കലര്‍ന്ന കോഴിയിറച്ചിയില്‍ കാത്തിരിക്കുന്നത് ഗുരുതര രോഗങ്ങള്‍. കോഴികള്‍ പെട്ടെന്ന് വളരാന്‍ നല്‍കുന്ന ഹോര്‍മോണുകള്‍ മനുഷ്യ ശരീരത്തിലെത്തിയാല്‍ തലച്ചോറിനെയും കരളിനെയും സാരമായി ബാധിക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

കോഴികള്‍ക്ക് പെട്ടെന്ന് വളര്‍ച്ച കിട്ടാന്‍ ഹോര്‍മോണുകള്‍. കോഴിയിറച്ചി കേടുകൂടാതെ കേരളത്തിലെത്തിക്കാന്‍ ഫോര്‍മാലിന്റെ ഉപയോഗം. മനുഷ്യനില്‍ ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകുന്ന മരുന്നുകളും രാസവസ്തുക്കളും ചേര്‍ത്താണ് കോഴിയിറച്ചി അതിര്‍ത്തി കടന്നെത്തുന്നത്. കരള്‍, കിഡ്നി, തലച്ചോറ് എന്നിവയുടെ പ്രവര്‍ത്തനത്തെ ഇത്തരം മരുന്നുകളും രാസവസ്തുക്കളും സാരമായി ബാധിക്കും.

Advertising
Advertising

Full View

രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ആന്റി ബയോട്ടിക്കുകളും കൃഷിക്കാര്‍ കോഴികള്‍ക്ക് നല്‍കുന്നുണ്ട്. കൃത്യമായ പരിശോധന നടത്താതെ വിപണിയിലെത്തുന്ന കോഴിയിറച്ചി മൂലം മനുഷ്യനെ കാത്തിരിക്കുന്നത് മഹാരോഗങ്ങളുടെ പട്ടികയാണ്. പരിശോധനാ സംവിധനങ്ങളുടെ അപര്യാപ്തത പരിഹരിക്കുകയാണ് ഈ പ്രശ്നത്തിനുള്ള ആദ്യ പ്രതിവിധി.

Full View

ये भी पà¥�ें- കോഴിയിറച്ചിയിലും മാരകവിഷം: തൂക്കം വര്‍ധിക്കാന്‍ 14 തരം കെമിക്കലുകള്‍, ഇറച്ചി കേടാവാതിരിക്കാന്‍ ഫോര്‍മാലിന്‍ MediaOne Investigation

Tags:    

Similar News