അഭിമന്യുവിന്‍റെ കൊലപാതകം: പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ പൊലീസ് പരിശോധന

മഞ്ചേരിയിലെ ഗ്രീന്‍വാലി, സത്യസരണി, പുത്തനത്താണിയിലെ മലബാര്‍ ഹൗസ് എന്നീ സ്ഥാപനങ്ങളിലായിരുന്നു റെയ്ഡ്. പോപുലര്‍ ഫ്രണ്ടിന്റെയും പോഷക സംഘടനാ നേതാക്കളുടെ വീട്ടിലും പരിശോധന നടന്നു.

Update: 2018-07-07 13:06 GMT

അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ റെയ്ഡ് തുടരുന്നു. മലപ്പുറത്തെ മൂന്ന് സ്ഥാപനങ്ങളിലാണ് ഇന്ന് പരിശോധന നടത്തിയത്. ആലപ്പുഴയില്‍ തൊണ്ണൂറോളം പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്ത് വിട്ടയച്ചു.

Full View

പോപ്പുലര്‍ ഫ്രണ്ടിന്റെയും കാംപസ് ഫ്രണ്ട് അടക്കമുള്ള പോഷക സംഘടനകളുടെയും ഓഫീസുകള്‍, ഭാരവാഹികളുടെ വീടുകള്‍ എന്നിവ കേന്ദ്രീകരിച്ച് സംസ്ഥാന വ്യാപകമായി പരിശോധന തുടരുകയാണ്. മലപ്പുറം ജില്ലയില്‍ സംഘടനയുടെ നിയന്ത്രണത്തിലുള്ള മൂന്ന് സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. മഞ്ചേരിയിലെ ഗ്രീന്‍വാലി, സത്യസരണി, പുത്തനത്താണിയിലെ മലബാര്‍ ഹൗസ് എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്.

Advertising
Advertising

മലപ്പുറം, തിരൂര്‍, പെരിന്തല്‍മണ്ണ ഡിവൈഎസ്പിമാരാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്. സംശയകരമായി ഒന്നും കണ്ടെത്തിയില്ലെന്നാണ് പോലീസ് നല്‍കുന്ന വിവരം. ആലപ്പുഴയില്‍ തൊണ്ണൂറോളം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചു. അഭിമന്യുവിന്റെ കൊലപാതകത്തിന് ശേഷം പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാനത്തെ എല്ലാ ഓഫീസുകളും പ്രവര്‍ത്തകരും പോലീസ് നിരീക്ഷണത്തിലാണ്. ജനങ്ങളുടെ ആശങ്ക ഇല്ലാതാക്കാനാണ് പോലീസിന്റെ പരിശോധനകളെന്ന് മന്ത്രി കെ ടി ജലീല്‍ പറഞ്ഞു.

Full View
Tags:    

Similar News