ഓട്ടോറിക്ഷാ യാത്രക്കാരിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചയാളെ പൊലീസ് പിടികൂടി

ആലുവ തായിക്കാട്ടുകര സ്വദേശിയായ പെണ്‍കുട്ടിയെയാണ് ഓട്ടോ ഡ്രൈവര്‍ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചത്

Update: 2018-07-12 14:39 GMT
Advertising

ആലുവയില്‍ ഓട്ടോറിക്ഷാ യാത്രക്കാരിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചയാളെ പൊലീസ് പിടികൂടി. ആലുവ ചുണങ്ങംവേലി സ്വദശി അന്‍ഷാദാണ് പൊലിസ് പിടിയിലായത്. തിങ്കളാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. ആലുവ തായിക്കാട്ടുകര സ്വദേശിയായ പെണ്‍കുട്ടിയെയാണ് ഓട്ടോ ഡ്രൈവര്‍ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചത്.

ഓട്ടോയില്‍ കയറിയ ഉടന്‍ ഓട്ടോയുടെ ഷീറ്റ് ഇട്ടു. ടേപ്പ് റെക്കോര്‍ഡര്‍ ഉച്ചത്തില്‍ വച്ചു. മോശമായ രീതിയില്‍ പെണ്‍കുട്ടിയോട് സംസാരിച്ചു. ഇത് ചോദ്യം ചെയ്തതോടെ പെണ്‍കുട്ടി ആവശ്യപ്പെട്ട റൂട്ടിലേക്കല്ലാതെ മറ്റൊരു റൂട്ടിലേക്ക് ഓട്ടോ വേഗത്തില്‍ ഓടിച്ചുപോയി. പന്തികേട് തോന്നിയ പെണ്‍കുട്ടി ഓട്ടോയുടെ വേഗം കുറഞ്ഞപ്പോള്‍ ഓട്ടോയില്‍ നിന്ന് ചാടിയിറങ്ങുകയായിരുന്നു.

സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് അന്‍ഷാദിനെ പൊലീസ് പിടികൂടിയത്. എടത്തലയില്‍ ഓട്ടോ മോഷണക്കേസിലും ആലുവയില്‍ നിന്ന് പോത്തുകളെ മോഷ്ടിച്ച കേസിലും അന്‍ഷാദ് പ്രതിയായിരുന്നു.

Full View
Tags:    

Similar News