കരിപ്പൂര്‍ വിമാനത്താവളത്തോടുള്ള അവഗണന അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ സമരമെന്ന് രമേശ് ചെന്നിത്തല

ഇതു വരെയുണ്ടാകാത്ത തരത്തിലുള്ള അവഗണനയാണ് വിമാനത്താവളം ഇപ്പോള്‍ നേരിടുന്നതെന്ന് ചെന്നിത്തല. എംകെ രാഘവന്‍ എംപി കോഴിക്കോട് നടത്തിയ ഉപവാസ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Update: 2018-07-13 10:09 GMT

കരിപ്പൂര്‍ വിമാനത്താവളത്തോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ അവഗണന അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതു വരെയുണ്ടാകാത്ത തരത്തിലുള്ള അവഗണനയാണ് വിമാനത്താവളം ഇപ്പോള്‍ നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു. എംകെ രാഘവന്‍ എംപി കോഴിക്കോട് നടത്തിയ ഉപവാസ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളിറങ്ങുന്നതിന് അനുമതി നല്‍കുക, ഹജ്ജ് എംബാര്‍ക്കേഷന്‍ കേന്ദ്രം പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു എം കെ രാഘവന്‍ എംപിയുടെ 24 മണിക്കൂര്‍ ഉപവാസ സമരം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നാരങ്ങാനീര് നല്‍കി സമരം അവസാനിപ്പിച്ചു. കരിപ്പൂര്‍ വിമാനത്താവളത്തോടുള്ള അവഗണന ഇനിയെങ്കിലും അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

സമരത്തെ തുടര്‍ന്ന് അനുകൂല നിലപാട് അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായതായി എം പി പറഞ്ഞു. സാമൂഹ്യ രാഷ്ട്രീയ മേഖലയില്‍ നിന്നുള്ള നിരവധിയാളുകള്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് എത്തിയിരുന്നു.

Tags:    

Similar News