തുരുത്തുകളില്‍ കുടുങ്ങിയ കന്നുകാലികളെ കരക്കെത്തിച്ചു
9 കാലികളെയാണ് ദുരന്തനിവാരണ സേന കരക്കെത്തിച്ചത്
Update: 2018-07-14 06:50 GMT
ഭാരതപ്പുഴയിലെ തുരുത്തുകളില്‍ കുടുങ്ങിയ കന്നുകാലികളെ കരക്കെത്തിച്ചു. 9 കാലികളെയാണ് ദുരന്തനിവാരണ സേന കരക്കെത്തിച്ചത്. ബാക്കിയുള്ളവയെ ഉടമകള്‍ തന്നെയാണ് പുറത്തെത്തിച്ചത്. തുരുത്തില്‍ കാലികളെ ഉപേക്ഷിച്ചവര്‍ക്കെതിരെ കേസെടുക്കുമെന്ന് മൃഗസംരക്ഷണവകുപ്പ് അറിയിച്ചു.
കാലികളെ ചന്തയില്‍ നിന്ന് വാങ്ങിയ ശേഷം നേരെ പുഴയിലെ തുരുത്തുകളില്‍ മേയാന്‍ വിടുന്നതാണ് ഇവിടെയുള്ള രീതി. പിന്നീട് കാലികള്‍ക്ക് പൂര്‍ണ വളര്‍ച്ച എത്തിയ ശേഷമേ ഉടമകള്‍ ഇവയെ അന്വേഷിച്ചെത്തൂ. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഭാരതപ്പുഴയില്‍ ഏറ്റവുമധികം വെള്ളം ഉയര്‍ന്ന ഇത്തവണ ഈ കാലികളെല്ലാം തുരുത്തുകളില്‍ ഒറ്റപ്പെട്ടു. പുറത്തുകടക്കാനാകാതെ കുടുങ്ങിപ്പോയ കാലികള്‍ നിലവിളിക്കാന്‍ തുടങ്ങി. ഇതോടെയാണ് നാട്ടുകാര്‍ ശ്രദ്ധിച്ചത്.