പയ്യോളി മനോജ് വധക്കേസ് പ്രതികൾക്ക് കോഴിക്കോട് സി.പി.എം സ്വീകരണം നല്‍കി

എറണാകുളം ജില്ല വിടുന്നതിന് വിലക്കുണ്ടായിരുന്ന പ്രതികൾക്ക് ജാമ്യവ്യവസ്ഥയിൽ ഇളവ് ലഭിച്ചതിനെ തുടർന്നാണ് കോഴിക്കോട് സ്വീകരണമൊരുക്കിയത്.

Update: 2018-07-15 04:59 GMT

പയ്യോളി മനോജ് വധക്കേസ് പ്രതികൾക്ക് കോഴിക്കോട് സി.പി.എം നേതൃത്വത്തിന്റെ സ്വീകരണം. എറണാകുളം ജില്ല വിടുന്നതിന് വിലക്കുണ്ടായിരുന്ന പ്രതികൾക്ക് ജാമ്യവ്യവസ്ഥയിൽ ഇളവ് ലഭിച്ചതിനെ തുടർന്നാണ് കോഴിക്കോട് സ്വീകരണമൊരുക്കിയത്.

Full View

പയ്യോളിയിലെ ബി.ജെ.പി പ്രവര്‍ത്തകനായ മനോജ് കൊല്ലപ്പെട്ട കേസില്‍ സി.ബി.ഐ അറസ്റ്റ് ചെയ്ത 10 പ്രതികള്‍ക്കാണ് സ്വീകരണമൊരുക്കിയത്. കേസില്‍ നേരത്തെ ജാമ്യം ലഭിച്ച പ്രതികള്‍ക്ക് എറണാകുളം ജില്ല വിട്ടുപോകുന്നതിന് വിലക്കുണ്ടായിരുന്നു. ഇന്നലെ ഹൈക്കോടതി ഈ വിലക്ക് നീക്കിയ പശ്ചാത്തലത്തിലാണ് സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതികള്‍ക്ക് സ്വീകരണമൊരുക്കിയത്.

Tags:    

Similar News