എനിക്ക് രാഷ്ട്രീയമില്ല, മോദിയെ ഞാന്‍ പുകഴ്‍ത്തിയിട്ടുമില്ല: ടിനി ടോം

താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പിയെയും പുകഴ്‍ത്തി സംസാരിച്ചെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടി ചലച്ചിത്ര താരം ടിനി ടോം രംഗത്ത്. 

Update: 2018-07-15 10:53 GMT

താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പിയെയും പുകഴ്‍ത്തി സംസാരിച്ചെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടി ചലച്ചിത്ര താരം ടിനി ടോം രംഗത്ത്. ഫേസ്‍ബുക്കിലൂടെയാണ് പ്രചാരണങ്ങള്‍ വാസ്തവവിരുദ്ധമാണെന്ന് ടിനി ടോം വ്യക്തമാക്കിയത്.

‘’ഉളിയന്നൂര്‍ തച്ചന്‍ എന്ന വ്യാജ ഫേസ്‍ബുക്ക് അക്കൌണ്ടില്‍ താന്‍ ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയെ പിന്തുണക്കുന്നതായി വാര്‍ത്ത വന്നിരുന്നു. ഇത് തികച്ചും വാസ്തവ വിരുദ്ധമാണ്. ഞാന്‍ അങ്ങനെയൊരു കാര്യം പറഞ്ഞിട്ടില്ല. എനിക്ക് രാഷ്ട്രീയമില്ല. എന്നെ തെറ്റിദ്ധരിക്കരുതെന്നും’’ ടിനി ടോം വീഡിയോയില്‍ പറയുന്നു. 'ഇന്ത്യ യഥാർഥ ഇന്ത്യ ആയത് ശ്രീ നരേന്ദ്ര മോദിജി പ്രധാനമന്ത്രി ആയതിനുശേഷമാണ്. അന്ധമായ ബിജെപി വിരോധം കാരണം പ്രതിപക്ഷ പാർട്ടികൾ അദ്ദേഹം ചെയ്ത നല്ലകാര്യങ്ങളെ പോലും അംഗീകരിക്കാൻ തയാറാകുന്നില്ല’ എന്ന് ടിനി ടോം പറഞ്ഞെന്നായിരുന്നു സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണം.

Advertising
Advertising

Posted by Tiny Tom on Saturday, July 14, 2018
Tags:    

Similar News