കിടപ്പാടം ജപ്തി ചെയ്യുന്നതിനെതിരെ സമരം നടത്തിയ പ്രീത ഷാജി ഉള്‍പ്പെടെ 20 പേര്‍ കരുതല്‍ തടങ്കലില്‍

ഡെബ്റ്റ് റികവറി ട്രിബ്യൂണലിന് മുന്നില്‍ സമരം നടത്തുന്നതിനിടെയായിരുന്നു അറസ്റ്റ്. പ്രീതക്കൊപ്പം സമരം ചെയ്ത സര്‍ഫാസി വിരുദ്ധ സമരക്കാരെയും അറസ്റ്റ് ചെയ്ത് നീക്കി.‌‌‌

Update: 2018-07-17 08:26 GMT

കിടപ്പാടം ജപ്തി ചെയ്യുന്നതിനെതിരെ സമരം ചെയ്യുന്ന പ്രീതാ ഷാജി ഉൾപ്പെടെയുള്ളവരെ പോലിസ് അറസ്റ്റ്‌ ചെയ്തു. ഡെബ്റ്റ് റിക്കവറി ട്രിബ്യൂണലിനു മുന്നിൽ സമരം നടത്താനെത്തിയപ്പോഴാണ് ഇവരെ പോലീസ് കരുതൽ അറസ്റ്റ് ചെയ്ത് നീക്കിയത്. ഒരു പ്രകോപനവും കൂടാതെയാണ് പൊലീസ് നടപടിയെന്ന് പ്രീതാ ഷാജി പ്രതികരിച്ചു.

ഇന്ന് രാവിലെ ഡെബ്റ്റ് റിക്കവറി ട്രിബ്യൂണലിനു മുന്നിൽ സമരം നടത്താനെത്തിയപ്പോഴാണ് പ്രീത ഷാജിയുൾപ്പെടെയുള്ളവരെ പോലിസ് ആദ്യം കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് ഇവരെ തേവര പോലീസ് സ്റ്റേഷനിലേയ്ക്ക് മാറ്റി. സ്റ്റേഷനകത്തും പ്രവർത്തകർ പ്രതിഷേധം തുടർന്നു. യാതൊരു പ്രകോപനവും ഇല്ലാതെയാണ് പോലീസ് നടപടിയെന്നും ഇതഗീകരിക്കാനാവില്ലെന്നും പ്രവർത്തകർ പറഞ്ഞു.

Advertising
Advertising

എന്നാൽ അക്രമ സമരത്തിന്റെ സാധ്യത കണക്കിലെടുത്താണ് കരുതൽ അറസ്റ്റെന്ന് പോലിസ് പറഞ്ഞു. നേരെത്തെ ജപ്തിക്കെതിരെ നടന്ന സമരത്തിൽ കേസെടുത്തവരുടെ അറസ്റ്റ്‌ രേഖപ്പെടുത്തുമെന്ന് അസിസ്റ്റന്റ് കംമീഷണർ പി.പി ഷംസ്‌ പറഞ്ഞു.

9ന് ജപ്തി തടഞ്ഞ പ്രതിഷേധക്കാരുടെ അറസ്റ്റു രേഖപെടുത്തി പിന്നീട് കളമശ്ശേരി പോലിസ് സ്റ്റേഷനിലേയ്ക്ക് മാറ്റി. രണ്ടു ലക്ഷം രൂപയ്ക്കു ജാമ്യം നിന്നതിനായിരുന്നു പ്രീതാ ഷാജിയുടെ കുടുംബത്തിന് ജപ്തി നേരിടേണ്ടി വന്നത്.

Full View
Tags:    

Similar News