ഉമീദ് പോർട്ടൽ; കൂടുതൽ സമയം തേടി വഖഫ് ബോർഡ് വഖഫ് ട്രൈബ്യൂണലിലേക്ക്

വഖഫ് വസ്തുക്കൾ അപ്ലോഡ് ചെയ്യുന്നതിന് ആറുമാസം സമയം കൂടി അനുവദിക്കണമെന്ന് ആവശ്യപ്പെടും

Update: 2025-12-12 16:21 GMT

കോഴിക്കോട്: ഉമീദ് പോർട്ടലിൽ വഖഫ് സ്വത്തുക്കൾ അപ്ലോഡ് ചെയ്യുന്നതിന് കൂടുതൽ സമയം ആവശ്യപ്പെട്ട് വഖഫ് ബോർഡ്. ആവശ്യവുമായി വഖഫ് ട്രൈബ്യൂണലിനെ സമീപിക്കും. വഖഫ് വസ്തുക്കൾ അപ്ലോഡ് ചെയ്യുന്നതിന് ആറുമാസം സമയം കൂടി അനുവദിക്കണമെന്ന് ആവശ്യപ്പെടും.

തിങ്കളാഴ്ചയാണ് ഹരജി ഫയൽ ചെയ്യുക. കേന്ദ്ര സർക്കാർ നൽകിയ സമയപരിധി കഴിഞ്ഞിട്ടും നിരവധി വഖഫ് സ്വത്തുക്കൾ അപലോഡ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ സമയം നീട്ടാൻ വഖഫ് ബോർഡ് വഖഫ് ട്രൈബ്യൂണലിനെ സമീപിക്കണമെന്ന് ലീഗ് ഉൾപ്പെടെയുള്ള സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News