70ശതമാനം പരീക്ഷകളും ഓണ്‍ലൈനാക്കുമെന്ന് പി.എസ്.സി

പി.എസ്.സി പരീക്ഷകള്‍ സുതാര്യമാക്കുന്നതിനായാണ് പരീക്ഷകള്‍ ഓണ്‍ലൈനാക്കുന്നത്. സി.ഡിറ്റിലും, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളജുകളായിരിക്കും പരീക്ഷ കേന്ദ്രങ്ങള്‍. 

Update: 2018-07-21 05:49 GMT
പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന് ചെന്നിത്തല
Advertising

പി.എസ്.സിയുടെ 70 ശതമാനം പരീക്ഷകളും ഓണ്‍ലൈനായി നടത്തുമെന്ന് പി.എസ്.സി ചെയര്‍മാന്‍ അഡ്വക്കറ്റ് എം.കെ സക്കീര്‍. ആറു മാസത്തിനകം ഓണ്‍ലൈയിന്‍ പരീക്ഷകള്‍ തുടങ്ങും. വിവരണാത്മക പരീക്ഷകള്‍ക്ക് ഓണ്‍ സ്ക്രീനിംഗ് മാര്‍ക്കിംങ്ങ് നടപ്പിലാക്കുമെന്നും പി.എസ്.സി ചെയര്‍മാന്‍ അറിയിച്ചു.

പി.എസ്.സി പരീക്ഷകള്‍ സുതാര്യമാക്കുന്നതിനായാണ് പരീക്ഷകള്‍ ഓണ്‍ലൈനാക്കുന്നത്. സി.ഡിറ്റിലും, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളജുകളായിരിക്കും പരീക്ഷ കേന്ദ്രങ്ങള്‍. കൂടാതെ എല്ലാ ജില്ലകളിലും പി.എസ്.സി ഓണ്‍ലൈന്‍ പരീക്ഷ കേന്ദ്രങ്ങള്‍ തുടങ്ങും.

വിവരാണാത്മക പരീക്ഷക്ക് ഉള്ള മാര്‍ക്ക് ഓണ്‍സ്ക്രീംനിംഗ് വഴിയായിരിക്കും നല്‍കുക. കെ.എ.എസ് പരീക്ഷയുടെ മൂല്യനിര്‍ണയമാണ് ആദ്യമായി ഈ രൂപത്തില്‍ നടത്തുക. ഹയര്‍സെക്കണ്ടറി അധ്യാപക തസ്തികയിലേക്ക് നടത്തുന്ന പരീക്ഷകളുടെ ചോദ്യങ്ങള്‍ ആവര്‍ത്തിക്കുന്ന സംഭവം ബോധപൂര്‍വ്വം സംഭവിക്കുന്നതല്ലെന്നും പി.എസ്.സി ചെയര്‍മാന്‍ പറഞ്ഞു. മുഴുവന്‍ പി.എസ്.സി ഓഫീസുകളും മാസങ്ങള്‍ക്കകം ഇ-ഓഫീസുകളായി മാറുമെന്നും പി.എസ്.സി ചെയര്‍മാന്‍ അറിയിച്ചു.

Full View
Tags:    

Similar News