കരിപ്പൂരിന് ജീവന്‍ വെക്കുന്നു; പ്രതീക്ഷയോടെ മലബാറുകാര്‍

കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച എയര്‍ ഇന്ത്യയുടെ സുരക്ഷാപരിശോധന

Update: 2018-08-03 08:34 GMT

കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കുന്നതിന്റെ ഭാഗമായി എയർ ഇന്ത്യയുടെ സുരക്ഷാ പരിശോധന തിങ്കളാഴ്ച നടക്കും. ഓപ്പറേഷൻ വിഭാഗത്തിലെ ഉന്നത സംഘമാണ് പരിശോധന നടത്തുക. സുരക്ഷാ പരിശോധന അനുകൂലമായാൽ വലിയ വിമാനങ്ങളുടെ സർവീസ് പുനരാംരംഭിക്കാനുള്ള അപേക്ഷ എയർ ഇന്ത്യ ഡിജിസിഎയ്ക്ക് സമർപ്പിക്കും.

വലിയ വിമാനങ്ങള്‍ക്ക് പറക്കാനുള്ള അനുമതി കിട്ടിക്കഴിഞ്ഞാല്‍ കരിപ്പൂരില്‍ നിന്ന് എയര്‍ ഇന്ത്യ ഉടന്‍ സര്‍വ്വീസ് തുടങ്ങണമെന്നാവശ്യപ്പെട്ട് മലബാറില്‍ നിന്നുള്ള 5 എംപിമാര്‍‌ എയര്‍ ഇന്ത്യ സിഎംഡിയെ കണ്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച ഓപ്പറേഷന്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ കരിപ്പൂരില്‍ പരിശോധനക്ക് എത്തുന്നത്.

Advertising
Advertising

Full View

പരിശോധന റിപ്പോര്‍ട്ട് അനുകൂലമാണങ്കില്‍ മുന്നൂറിനും മുന്നൂറ്റി മുപ്പതിനും ഇടയില്‍ യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ പറ്റുന്ന കോഡ് ഇ വിമാനങ്ങള്‍ക്ക് സര്‍വ്വീസ് നടത്താനുള്ള അനുമതി തേടി എയര്‍ ഇന്ത്യ ഡിജിസിഎക്ക് അപേക്ഷ നല്‍കും. നിലവില്‍ വലിയ വിമാനങ്ങള്‍ സര്‍വ്വീസ് നടത്താന്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത് സൌദി എയര്‍ലൈന്‍സ് മാത്രമാണ്.പ രിശോധനക്ക് എത്തുന്ന കാര്യം എയര്‍ ഇന്ത്യ, കരിപ്പൂര്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ ശ്രീനിവാസ റാവുവിനെ അറിയിച്ചിട്ടുണ്ട്. എയര്‍ ഇന്ത്യക്ക് പിന്നാലെ മറ്റ് കമ്പനികളും ഉടന്‍ സുരക്ഷാ പരിശോധന നടത്തുമെന്നാണ് വിവരം.‌

Tags:    

Similar News