അസമില്‍ ഒരു വിഭാഗം ജനതയെ അപരവല്‍ക്കരിക്കാന്‍ ബി.ജെ.പി ശ്രമം: ഇ.ടി മുഹമ്മദ് ബഷീര്‍

അസം ചോദ്യം ചെയ്യപ്പെടുന്ന പൌരത്വവും നിഷേധിക്കപ്പെടുന്ന അവകാശങ്ങളും എന്ന വിഷയത്തില്‍ സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് കോഴിക്കോട് സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

Update: 2018-08-06 03:33 GMT

അസമിലെ ഒരു വിഭാഗം ജനതയെ അപരവല്‍ക്കരിക്കുന്നതിനാണ് ബി.ജെ.പി ശ്രമമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. അസം ചോദ്യം ചെയ്യപ്പെടുന്ന പൌരത്വവും നിഷേധിക്കപ്പെടുന്ന അവകാശങ്ങളും എന്ന വിഷയത്തില്‍ സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് കോഴിക്കോട് സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അസം വസ്തുതാന്വേഷണ റിപ്പോര്‍ട്ട് ചടങ്ങില്‍ പ്രകാശനം ചെയ്തു.

സിറ്റിസണ്‍ അമന്‍മെന്‍റ് ആക്ട് പിന്‍ബലത്തില്‍ അസമിലെ മുസ്‍ലിം ജനതയെ പൌരത്വമില്ലാത്തവരായി മാറ്റാനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നതെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. വസ്തുതാന്വേഷണ സംഘതലവനും യു.പിയിലെ മുന്‍ ഐ.ജിയുമായ എസ്.ആര്‍ ദാരാപുരി മാധ്യമം മീഡിയവണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ.അബ്ദുറഹ്മാന് വസ്തുതാന്വേഷണ റിപ്പോര്‍ട്ട് നല്‍കി പ്രകാശനം ചെയ്തു.

Full View

പി.കെ പോക്കര്‍, എന്‍.പി ചെക്കുട്ടി, അഡ്വക്കറ്റ് പി.എ പൌരന്‍, സി.ദാവൂദ്, കെ.കെ സുഹൈല്‍ എന്നിവര്‍ സംസാരിച്ചു.

Tags:    

Similar News