മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഹനാന്‍ ഒന്നര ലക്ഷം രൂപ നല്‍കി 

നാട്ടുകാര്‍ തനിക്ക് പിരിച്ചു നല്‍കിയ തുകയാണ് ഹനാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്

Update: 2018-08-17 03:05 GMT

മഴക്കെടുതിയില്‍ പെട്ട് എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസവുമായി ഹനാനും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒന്നര ലക്ഷം രൂപ ഹനാന്‍ സംഭാവന ചെയ്തു. നാട്ടുകാര്‍ തനിക്ക് പിരിച്ചു നല്‍കിയ തുകയാണ് ഹനാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.

സാമൂഹ്യപ്രവര്‍ത്തകരും സാധാരണക്കാരുമടക്കം എല്ലാവരും തങ്ങളാവും വിധം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നുണ്ട്. കനത്ത മഴ മൂലം സംസ്ഥാനത്തെ ഭൂരിപക്ഷം മേഖലകളും വെള്ളത്തിലാണ്. പലര്‍ക്കും വീട് വിട്ട് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടി വന്നിട്ടുണ്ട്. ക്ഷാപ്രവര്‍ത്തനത്തിനായി കൂടുതല്‍ കേന്ദ്രസേന സംസ്ഥാനത്ത് എത്തി. എന്‍ഡിആര്‍എഫിന്റെ കൂടുതല്‍ സംഘങ്ങളും ഹെലികോപ്ടറുകളും രക്ഷാപ്രവര്‍ത്തനം നടത്തി വരികയാണ്.

Tags:    

Similar News