നെടുമ്പാശ്ശേരിയില്‍ നിന്നും ഈ മാസം 26ന് തന്നെ വിമാനം പറക്കും

ശുചീകരണ ജോലികൾ പുരോഗമിക്കുകയാണ്. റൺവേ ക്രമീകരണം, റൺവേ ലൈറ്റുകൾ മാറ്റി സ്ഥാപിക്കുന്ന ജോലികൾ എന്നിവയും തുടരുകയാണ്.

Update: 2018-08-21 13:11 GMT

നെടുമ്പാശ്ശേരി വിമാനത്താവളം ഈ മാസം 26ന് തന്നെ തുറക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി സിയാൽ അറിയിച്ചു. 250 കോടിയുടെ പ്രാഥമിക നഷ്ടമുണ്ടായെന്നും സിയാല്‍ വ്യക്തമാക്കി.

ശുചീകരണ ജോലികൾ പുരോഗമിക്കുകയാണ്. രണ്ടര കിലോമീറ്റർ ചുറ്റളവിലാണ് സുരക്ഷാമതിൽ തകർന്നത്. ഇവ പുനർനിർമിക്കുന്ന പണികളും നടക്കുന്നു. റൺവേ ക്രമീകരണം, റൺവേ ലൈറ്റുകൾ മാറ്റി സ്ഥാപിക്കുന്ന ജോലികൾ എന്നിവയും തുടരുകയാണ്.

Tags:    

Similar News