പ്രളയം; എല്‍.എല്‍.ബി പരീക്ഷ മാറ്റിവെക്കാതെ കേരള സര്‍വകലാശാല

സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലെയും പരീക്ഷകള്‍ പ്രളയംമൂലം വിദ്യാര്‍ഥികള്‍ക്കുണ്ടായ ബുദ്ധമുട്ടുകള്‍ പരിഗണിച്ച് മാറ്റിവെച്ചിരുന്നു.

Update: 2018-09-02 12:32 GMT

പ്രളയം പരിഗണിച്ച് കേരള സര്‍വകലാശാല എല്ലാ പരീക്ഷകളും മാറ്റിവെച്ചെങ്കിലും ത്രിവത്സര എല്‍.എല്‍.ബി പരീക്ഷ മാത്രം മാറ്റിവെച്ചില്ല. പുസ്തകങ്ങള്‍ വരെ നഷ്ടപ്പെട്ട പ്രളയബാധിത ജില്ലകളിലെ വിദ്യാര്‍ഥികള്‍ ഇതോടെ ദുരിതത്തിലായി.

സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലെയും പരീക്ഷകള്‍ പ്രളയംമൂലം വിദ്യാര്‍ഥികള്‍ക്കുണ്ടായ ബുദ്ധമുട്ടുകള്‍ പരിഗണിച്ച് മാറ്റിവെച്ചിരുന്നു. നേരത്തെ ബിരുദാന്തര പരീക്ഷകള്‍ മാറ്റിവെച്ച കേരള യൂനിവേഴ്സിറ്റി 4,5 തീയതികളില്‍ തുടങ്ങാനിരുന്ന ബിരുദ കോഴ്സ് പരീക്ഷകളും മാറ്റിവെച്ചതായി ഇന്നലെ അറിയിച്ചു. എന്നാല്‍ ത്രിവത്സര എല്‍.എല്‍.ബി കോഴ്സിനെതിരെ പരീക്ഷമാത്രം മാറ്റിയില്ല. ചൊവ്വാഴ്ചയും ബുധനാഴ്ചയും രണ്ടാ സെമസ്റ്റര്‍ പരീക്ഷ നടക്കാനുണ്ട്. തിരുവനന്തപുരം ലോ കോളജ്, ലോ അക്കാദമി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ നല്ലൊരു വിഭാഗം വിദ്യാര്‍ഥികളും ആലപ്പുഴ, പത്തനംതിട്ട ഇടുക്കി മേഖലയില്‍ നിന്നാണ്.

Full View

കുട്ടനാട്ടിലും മറ്റുമുള്ള വിദ്യാര്‍ഥികള്‍ക്ക് ഇതുവരെ തിരുവനന്തപുരത്തെത്താന്‍ കൂടി കഴിഞ്ഞിട്ടില്ല. പ്രൊഫഷണല്‍ കോഴ്സ് ആയതിനാലാണ് മാറ്റിവെക്കാത്തതെന്നും വിദ്യാര്‍ഥികളുടെ പരാതി പരിശോധിക്കുമെന്ന കേരള യൂനിവേഴ്സിറ്റി അധികൃതര്‍ അറിയിച്ചു.

Tags:    

Similar News