മെഡിക്കല്‍ പ്രവേശനത്തിനുള്ള സ്പോട്ട് അഡ്മിഷന്‍ പുനരാരംഭിച്ചു

66 മെഡിക്കൽ സീറ്റുകളിലേക്കും, 609 ബി ഡി എസ് സീറ്റുകളിലേക്കുമാണ് സ്പോട്ട് അഡ്മിഷൻ നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ അഡ്മിഷന്‍ നേടിയവരിൽ 109 പേരുടെ പ്രവേശനം സാധൂകരിച്ചു.

Update: 2018-09-08 07:52 GMT

നാല് മെഡിക്കൽ കൊളജുകളിലെ പ്രവേശനം മരവിപ്പിച്ച സുപ്രീം കോടതി വിധിയെ തുടർന്ന് നിർത്തിവെച്ച മെഡിക്കൽ അഡ്മിഷൻ പുനരാരംഭിച്ചു. 66 മെഡിക്കൽ സീറ്റുകളിലേക്കും, 609 ബി ഡി എസ് സീറ്റുകളിലേക്കുമാണ് സ്പോട്ട് അഡ്മിഷൻ നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ അഡ്മിഷന്‍ നേടിയവരിൽ 109 പേരുടെ പ്രവേശനം സാധൂകരിച്ചു.

നാല് മെഡിക്കൽ കോളേജുകളിലെ 550 സീറ്റുകൾ മരവിപ്പിച്ചതോടെ 168 സീറ്റുകൾ മാത്രമായിരുന്നു മോപ്പ് അപ്പ്‌ കൗൺസിലിങ്ങിന് പരിഗണിക്കേണ്ടത്. നാല്, അഞ്ച് അഞ്ച് തീയതികളിൽ നടന്ന കൗൺസിലിങ്ങ് വഴി 109 സീറ്റുകളിലെ പ്രവേശനം അംഗീകരിച്ചു. ഒഴിവ് വന്ന 59 ഉം, പുതിയതായി സൃഷ്ടിക്കപ്പെട്ട 7 സീറ്റുകളും ഉൾപ്പെടെ 66 MBBട സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടക്കുന്നത്. 609 BDട സീറ്റുകളുമുണ്ട്

Advertising
Advertising

നാല് മെഡിക്കൽ കൊളേജുകൾക്ക് സുപ്രിം കോടതി പ്രവേശനാനുമതി നൽകിയാൽ ആ കോളേജുകൾക്ക് വേണ്ടി വീണ്ടും അഡ്മിഷൻ നടത്തും. എന്നാൽ നിലവിൽ ആ കോളേജുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾ ഇപ്പോഴും ആശങ്കയിലാണ്. തിങ്കളാഴ്ച ഹർത്താൽ ആയതിനാൽ ഇന്നും, നാളെയുമായി നടപടികൾ പൂർത്തിയാക്കാനാണ് തീരുമാനം

തൊടുപുഴ അല്‍ അസ്ഹര്‍, ഡി.എം മെഡിക്കല്‍ കോളജ് വയനാട്, പി.കെ ദാസ് കോളജ് പാലക്കാട്, എസ്.ആര്‍ വര്‍ക്കല എന്നീ കോളജുകളാണ് പ്രവേശനത്തിന് വിലക്ക് നേരിടുന്നത്.

Full View

ഈ മാസം 4,5 തിയതികളില്‍ സ്പോട്ട് അഡ്മിഷന്‍ പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ അടിസ്ഥാന സൌകര്യങ്ങളില്ലെന്ന് ചൂണ്ടിക്കാണിച്ച് 4 മെഡിക്കല്‍ കോളജിലെ പ്രവേശനം സുപ്രീംകോടതി സ്റ്റേ ചെയ്തു. ഈ മാസം പത്തിന് മുമ്പ് അഡ്മിഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കണമെന്നാണ് മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിര്‍ദേശം.

550 സീറ്റുകളുള്ള 4 മെഡിക്കല്‍ കോളജുകളുടെ പ്രവേശനവിലക്ക് അടുത്ത ബുധനാഴ്ച വരെ തുടരും. ഇതേത്തുടര്‍ന്നാണ് ബാക്കിയുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നത്.

ये भी पà¥�ें- നാല് മെഡിക്കല്‍ കോളജുകളിലെ പ്രവേശനത്തിനുള്ള സ്റ്റേ ബുധനാഴ്ച വരെ തുടരും

Tags:    

Writer - സചിന്ത് പ്രഭ പി.

Research Scholar

Editor - സചിന്ത് പ്രഭ പി.

Research Scholar

Web Desk - സചിന്ത് പ്രഭ പി.

Research Scholar

Similar News