നീന്തല്‍ മത്സരത്തിനിടെ വിദ്യാർഥി കുളത്തില്‍ മുങ്ങി മരിച്ച സംഭവം; അധ്യാപകനുള്‍പ്പെടെ 9 പേർ അറസ്റ്റില്‍

Update: 2018-09-14 08:02 GMT

കണ്ണൂർ, തലശ്ശേരിയില്‍ നീന്തല്‍ മത്സരത്തിനിടെ വിദ്യാർഥി കുളത്തില്‍ മുങ്ങി മരിച്ച സംഭവത്തില്‍ എഇഒയും അധ്യാപകനുമുള്‍പ്പെടെ 9 പേർ അറസ്റ്റില്‍. മനപ്പൂർവമല്ലാത്ത നരഹത്യക്കാണ് കേസെടുത്തത്. തലശ്ശേരി പൊലീസാണ് അറസ്റ്റ് ചെയ്തത്.

Full View

കഴിഞ്ഞ മാസം 14നാണ് സംഭവം നടന്നത്. തലശേരിയില്‍ റവന്യൂ ജില്ലാ സ്കൂള്‍ നീന്തല്‍ മത്സരത്തിനിടെയാണ് ന്യൂമാഹി എം.എം ഹൈസ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി ഋത്വിക് രാജ് മരിച്ചത്. കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കെയായിരുന്നു മതിയായ സുരക്ഷാ സംവിധാനം പോലുമില്ലാതെ മത്സരം സംഘടിപ്പിച്ചത്. യാതൊരു സുരക്ഷാ ക്രമീകരണങ്ങളുമില്ലാതെ മത്സരം സംഘടിപ്പിച്ച വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെ നടപടിക്കെതിരെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്കിയിരുന്നു.

Advertising
Advertising

തുടര്‍ന്നാണ് തലശേരി സൌത്ത് എ.ഇ.ഓ പി.പി സനകന്‍,മത്സര കമ്മറ്റി അംഗങ്ങളായ അബ്ദുള്‍ നസീര്‍, മുഹമ്മദ് സക്കരിയ, മനോഹരന്‍, കരുണന്‍, ജയ്മോന്‍,പി.ഷീന, സോഫിന്‍ ജോണ്‍, സുധാകരന്‍ പിളള എന്നിവരെ ഇന്ന് രാവിലെ തലശേരി പൊലീസ് അറസ്റ്റ് ചെയ്തത്. 304 എ വകുപ്പ് പ്രകാരം മനപൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുളളത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ പൊലീസ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം വകുപ്പ് തല അന്വേഷണം നടക്കുന്നതിനിടെയാണ് പൊലീസിന്റെ നടപടി.

ये भी पà¥�ें- നീന്തല്‍ മത്സരത്തിനിടെ വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങിമരിച്ചു

Tags:    

Similar News