കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസ്; ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് പൊലീസ് സ്ഥിരീകരിച്ചു

പഴുതടച്ചുള്ള ചോദ്യം ചെയ്യലാണ് അന്വേഷണസംഘം നടത്തിയത്. ചോദ്യം ചെയ്യലിനിടെ പലപ്പോഴും ബിഷപ്പ് പ്രതിരോധത്തിലായെന്നും സൂചനകള്‍ പുറത്തെത്തിയിരുന്നു

Update: 2018-09-21 14:02 GMT

അനിശ്ചിതത്തിന് വിരാമിട്ടു കൊണ്ട്, കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്തതായി പോലീസ് സ്ഥിരീകരിച്ചു. എസ്.പി ഹരിശങ്കര്‍ ആണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പറത്തുവിട്ടത്.

മൂന്നാം ദിവസം ബിഷപ്പിന്റെ ചോദ്യം ചെയ്യല്‍ ആരംഭിച്ചതിനു പിന്നാലെ വാകത്താനം സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം കുറവിലങ്ങാട് മഠത്തിലെത്തി കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ചോദ്യം ചെയ്യലിനിടെ ബിഷപ്പ് പറഞ്ഞ ചില കാര്യങ്ങളെ കുറിച്ച് വ്യക്തത വരുത്തുന്നതിനായിരുന്നു ഇത്.

Full View

പഴുതടച്ചുള്ള ചോദ്യം ചെയ്യലാണ് അന്വേഷണസംഘം നടത്തിയത്. ചോദ്യം ചെയ്യലിനിടെ പലപ്പോഴും ബിഷപ്പ് പ്രതിരോധത്തിലായെന്നും സൂചനകള്‍ പുറത്തെത്തിയിരുന്നു.

ഉച്ചയോടെ ഫ്രാങ്കോ ബിഷപ്പ് അറസ്റ്റിലായെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഐ.ജി വിജയ് സാക്കറെ അറസ്റ്റ് വാര്‍ത്ത തള്ളുകയായിരുന്നു. തുടര്‍ന്ന് എസ്.പി ഹരിശങ്കര്‍ ഇന്ന് വെെകി അറസ്റ്റ് സ്ഥിരീകരിക്കുകയായിരുന്നു.

Tags:    

Similar News