തിങ്കളാഴ്ച ഹര്‍ത്താലില്ലെന്ന് ശിവസേന

ശബരിമലയിൽ ആചാരാനുഷ്ഠാനങ്ങൾ ഇപ്പോഴത്തേതുപോലെ തുടരണമെന്നാവശ്യപ്പെട്ട് ശിവസേന നേരത്തെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചെങ്കിലും പിന്നീട് പിന്‍വലിക്കുകയായിരുന്നു.

Update: 2018-09-29 15:47 GMT

ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കാൻ അനുമതി നൽകികൊണ്ടുള്ള സുപ്രിംകോടതി വിധിയിൽ പ്രതിഷേധിച്ച് ശിവസേന സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച ഹർത്താൽ പിന്‍വലിച്ചു. തിങ്കളാഴ്ച ഹര്‍ത്താലുണ്ടാകില്ലെന്ന് ശിവസേനയിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ശിവസേന സംസ്ഥാന കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.

ശബരിമലയിൽ ആചാരാനുഷ്ഠാനങ്ങൾ ഇപ്പോഴത്തേതുപോലെ തുടരണമെന്നാവശ്യപ്പെട്ട് ശിവസേന നേരത്തെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചെങ്കിലും പിന്നീട് പിന്‍വലിക്കുകയായിരുന്നു. സംസ്ഥാനത്ത് പ്രളയവും കൊടുങ്കാറ്റും ആവര്‍ത്തിക്കാന്‍ സാധ്യതയുള്ളതിനാല്‍ ചില ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഹര്‍ത്താല്‍ പിന്‍വലിക്കുകയാണെന്നാണ് ശിവസേനയുടെ പത്രക്കുറിപ്പില്‍ പറയുന്നത്.

Tags:    

Similar News