വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്കര്‍ അന്തരിച്ചു

മരണം വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെത്തുടര്‍ന്ന്. അന്ത്യം ഇന്ന് പുലര്‍ച്ചെ; സംസ്കാരം നാളെ വീട്ടുവളപ്പില്‍;പൊതുദര്‍ശനം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍  

Update: 2018-10-02 00:42 GMT

സംഗീത സംവിധായകനും വയലിനിസ്റ്റുമായ ബാലഭാസ്കര്‍ അന്തരിച്ചു. വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ഒരാഴ്ചയായി ചികിത്സയിലായിരുന്നു.

ഇന്നലെ രാത്രി ഒരു മണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന ബാലഭാസ്‌കറിന്റെ നില മെച്ചപ്പെട്ടുവരുന്നതിനിടെ ഉണ്ടായ ഹൃദയാഘാതമാണ് മരണത്തിന് ഇടയാക്കിയതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

മൃതദേഹം ഇന്ന് യൂണിവേഴ്സ്റ്റി കോളജില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ ഉച്ചക്ക് തിരുമലയിലെ വീട്ടിലായിരിക്കും സംസ്കാരം നടക്കുക.

Full View

സെപ്റ്റംബര്‍ 25-ന് പുലര്‍ച്ചെ മൂന്നരമണിയോടെ തൃശ്ശൂരില്‍ നിന്ന് ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ തിരുവനന്തപുരം പള്ളിപ്പുറത്തുവെച്ച് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ മരത്തില്‍ ഇടിക്കുകയായിരുന്നു. അപകടസ്ഥലത്തുതന്നെ രണ്ടുവയസ്സുകാരി മകള്‍ തേജസ്വിനി ബാല മരിച്ചു. ഭാര്യ ലക്ഷ്മിയും കാര്‍ ഡ്രൈവറും സാരമായ പരിക്കുകളോടെ ഇതേ ആശുപത്രിയില്‍ ചികിത്സയിലാണ്.

ये भी पà¥�ें- ബാലഭാസ്കറിന്റെ നിലയില്‍ മാറ്റമില്ല; അതിതീവ്രവിഭാഗത്തില്‍ തുടരുന്നു

ये भी पà¥�ें- വയലിനിസ്റ്റ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ടു; മകള്‍ മരിച്ചു

Tags:    

Similar News