ബി.ജെ.പിയുടേത് വര്‍ഗീയ മുതലെടുപ്പിനുള്ള സമരമെന്ന് മുല്ലപ്പള്ളി

സുന്നിപ്പള്ളികളില്‍ സ്ത്രീകളെ കയറ്റണമെന്ന് പറയുന്ന കോടിയേരി ബാലകൃഷ്ണന്‍ മൂന്നാംകിട രാഷ്ട്രീയമാണ് കളിക്കുന്നതെന്നും മുല്ലപ്പള്ളി കോഴിക്കോട് പറഞ്ഞു.

Update: 2018-10-12 12:30 GMT

ശബരിമല വിഷയത്തില്‍ അക്രമസമരം നടത്തുന്ന ബി.ജെ.പി വര്‍ഗീയ, രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സുപ്രീംകോടതി വിധിയില്‍ റിവ്യൂ പെറ്റീഷന്‍ നല്‍കുന്ന പ്രയാര്‍ ഗോപാലകൃ‍ഷ്ണന് വേണ്ട സഹായങ്ങള്‍ നല്‍കാന്‍ പി.സി ചാക്കോയെ നിയോഗിച്ചിട്ടുണ്ട്. സുന്നിപ്പള്ളികളില്‍ സ്ത്രീകളെ കയറ്റണമെന്ന് പറയുന്ന കോടിയേരി ബാലകൃഷ്ണന്‍ മൂന്നാംകിട രാഷ്ട്രീയമാണ് കളിക്കുന്നതെന്നും മുല്ലപ്പള്ളി കോഴിക്കോട് പറഞ്ഞു.

Tags:    

Similar News