മമ്മൂട്ടി ചിത്രത്തിനിടെയുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞ് നടി 

എനിക്കെന്റെ ജീവിതത്തില്‍ ഒരു പാട് കാര്യങ്ങള്‍ ചെയ്യാനുണ്ട് ഈ ഊളകള്‍ക്ക് പുറകെ നടക്കാന്‍ താത്പര്യമില്ലെന്നും പറഞ്ഞാണ് അര്‍ച്ചന WCC വാര്‍ത്താസമ്മേളനത്തിനിടയില്‍ നടത്തിയ തുറന്നുപറച്ചില്‍ അവസാനിപ്പിച്ചത്

Update: 2018-10-13 13:03 GMT

മമ്മൂട്ടി ചിത്രത്തിന്റെ സെറ്റില്‍ വെച്ചുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞ് നടിയും സാങ്കേതിക പ്രവര്‍ത്തകയുമായ അര്‍ച്ചന പത്മിനി. ഈ ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ഷെറിന്‍ സ്റ്റാന്‍ലിയില്‍ നിന്നാണ് വളരെ മോശപ്പെട്ട അനുഭവമുണ്ടായതെന്ന് അര്‍ച്ചന പറഞ്ഞു. അയാള്‍ ഇപ്പോഴും സിനിമയില്‍ തുടരുന്നുണ്ടെന്നും എനിക്ക് ഇപ്പോള്‍ തൊഴിലില്ലെന്നും അര്‍ച്ചന കൂട്ടിച്ചേര്‍ത്തു.

മമ്മൂട്ടി നായകനായുള്ള പുള്ളിക്കാരന്‍ സ്റ്റാറാ എന്ന സിനിമയുടെ സെറ്റില്‍വെച്ചുണ്ടായ ദുരനുഭവമാണ് അര്‍ച്ചന പത്മിനി തുറന്നുപറഞ്ഞത്. മലയാളത്തിലെ മുന്‍ നിര നായികമാരില്‍ ഒരാള്‍ക്ക് നീതി കൊടുത്തിട്ടില്ലാത്ത സംഘടനകളില്‍ നിന്നും തന്നെ പോലുള്ള ചെറിയ വേഷങ്ങള്‍ മാത്രം ചെയ്തിട്ടുള്ള ഒരാള്‍ക്ക് നീതി ലഭിക്കുമെന്ന പ്രതീക്ഷപോലുമില്ല.

Full View

വീണ്ടുമൊരു വെര്‍ബല്‍ റെയ്പിന് വിധേയയാകാന്‍ താത്പര്യമില്ലാത്തതുകൊണ്ട് പൊലീസില്‍ പരാതി നല്‍കിയില്ല. എനിക്കെന്റെ ജീവിതത്തില്‍ ഒരു പാട് കാര്യങ്ങള്‍ ചെയ്യാനുണ്ട് ഈ ഊളകള്‍ക്ക് പുറകെ നടക്കാന്‍ താത്പര്യമില്ലെന്നും പറഞ്ഞാണ് അര്‍ച്ചന WCC വാര്‍ത്താസമ്മേളനത്തിനിടയില്‍ നടത്തിയ തുറന്നുപറച്ചില്‍ അവസാനിപ്പിച്ചത്.

Tags:    

Similar News