പറപ്പൂരിൽ ആൾക്കൂട്ട മര്‍ദ്ദനത്തില്‍ പരിക്കേറ്റ മധ്യവയസ്കന്‍ മരിച്ചു

റോഡരികിൽ ലോറി നിർത്തിയിട്ടതിനെച്ചൊല്ലി ഒരു സംഘം ആളുകളും ലോഡിംഗ് തൊഴിലാളിയായ കോയയും തമ്മിൽ ഇന്നലെ വാക്കുതർക്കമുണ്ടായിരുന്നു

Update: 2018-10-13 01:53 GMT

മലപ്പുറം വേങ്ങരയ്‌ക്ക് സമീപം പറപ്പൂരിൽ ആൾക്കൂട്ട മര്‍ദ്ദനത്തില്‍ പരിക്കേറ്റ മധ്യവയസ്കന്‍ മരിച്ചു. പറപ്പൂർ സ്വദേശി കോയയാണ് മരിച്ചത്. റോഡരികിൽ ലോറി നിർത്തിയിട്ടതിനെച്ചൊല്ലി ഒരു സംഘം ആളുകളും ലോഡിംഗ് തൊഴിലാളിയായ കോയയും തമ്മിൽ ഇന്നലെ വാക്കുതർക്കമുണ്ടായിരുന്നു.

ഇതേതുടർന്ന് ഒരു സംഘം കോയയെ വീട്ടിൽ കയറി മർദ്ദിക്കുകയായിരുന്നു. സംഭവത്തില്‍ ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവ് ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ കോട്ടക്കല്‍ പൊലീസ് കേസെടുത്തു. കോയയുടെ മൃതദേഹം കോട്ടക്കലിലെ സ്വകാര്യാശുപത്രിയിലാണുള്ളത്.

Tags:    

Similar News