ശബരിമല; തീർത്ഥാടകർക്കായി ഏർപ്പെടുത്തിയിരിക്കുന്ന സൗകര്യങ്ങളെക്കുറിച്ച് സര്‍ക്കാര്‍ വിശദീകരണം നല്‍കിയേക്കും

ചെയിന്‍ സര്‍വീസിന് വേണ്ടിവരുന്ന അഞ്ഞൂറോളം ബസുകളും അവയ്ക്കുള്ള പാര്‍ക്കിങ് സ്ഥലവും ഉണ്ടോ എന്ന് അറിയിക്കാന്‍ കോടതി കഴിഞ്ഞ ദിവസം സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. 

Update: 2018-10-15 01:14 GMT

ശബരിമലയിലെ തീർത്ഥാടകർക്കായി ഏർപ്പെടുത്തിയിരിക്കുന്ന സൗകര്യങ്ങളെക്കുറിച്ച് സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയില്‍ വിശദീകരണം നല്‍കിയേക്കും. ചെയിന്‍ സര്‍വീസിന് വേണ്ടി വരുന്ന അഞ്ഞൂറോളം ബസുകളും അവയ്ക്കുള്ള പാര്‍ക്കിങ് സ്ഥലവും ഉണ്ടോ എന്ന് അറിയിക്കാന്‍ കോടതി കഴിഞ്ഞ ദിവസം സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. നിലയ്ക്കൽ മുതൽ പമ്പ വരെ ഭക്തരെ സുഗമമായി എത്തിക്കാനുള്ള സൗകര്യങ്ങളെപ്പറ്റിയാവും സര്‍ക്കാരിന്ന് വിശദീകരണം നല്‍കുക. ശബരിമലയിലെത്തുന്ന അയ്യപ്പഭക്തരില്‍ നിന്നും കെ.എസ്.ആര്‍.ടി.സി അമിത ചാര്‍ജ്ജ് ഈടാക്കുന്നെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹരജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.

Tags:    

Similar News