ശബരിമല വിശ്വാസികളുടെ സമരത്തിൽ കോൺഗ്രസ് കൂടുതല്‍ സജീവമാകുന്നു

നട തുറക്കുന്ന പതിനേഴിനും പതിനെട്ടിനും പമ്പയിലും നിലയ്ക്കലും നടക്കുന്ന വിശ്വാസികളുടെ സമരത്തിന് പൂർണ പിന്തുണ നൽകാനാണ് കോൺഗ്രസിനെ തീരുമാനം.

Update: 2018-10-16 01:11 GMT

ശബരിമലയിലെ വിശ്വാസികളുടെ സമരത്തിൽ കൂടുതൽ സജീവമാകാൻ കോൺഗ്രസ് തീരുമാനം. 17, 18 തീയതികളിൽ പമ്പയിലെ സമരത്തിന് കോട്ടയം, പത്തനംതിട്ട ഡിസിസികൾ പങ്കെടുക്കും. ഡൽഹിക്ക് പോകുന്ന കെ.പി.സി.സി പ്രസിഡൻറും പ്രതിപക്ഷനേതാവും രാഹുൽ ഗാന്ധിയുമായി വിഷയം ചർച്ച ചെയ്യുകയും.

ശബരിമല സ്ത്രീ പ്രവേശനത്തിൽ വിശ്വാസികൾക്കൊപ്പം നിൽക്കാനാണ് കോൺഗ്രസ് തീരുമാനിച്ചിരുന്നത്. നട തുറക്കുന്ന പതിനേഴിനും പതിനെട്ടിനും പമ്പയിലും നിലയ്ക്കലും നടക്കുന്ന വിശ്വാസികളുടെ സമരത്തിന് പൂർണ പിന്തുണ നൽകാനാണ് കോൺഗ്രസിനെ തീരുമാനം. സമരത്തിൽ സജീവമാകാൻ കോട്ടയം, പത്തനംതിട്ട ഡിസിസികൾക്ക് കെ.പി.സി.സി നിർദ്ദേശം നൽകി. കോൺഗ്രസ് വർക്കിങ് പ്രസിഡണ്ട് കെ. സുധാകരൻ 17 ന് പമ്പയും നിലയ്ക്കലും സന്ദർശിക്കും.

Advertising
Advertising

Full View

കോൺഗ്രസ് പുനഃസംഘടന ചർച്ച ചെയ്യാൻ ഡൽഹിയിലേക്ക് പോകുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനും രാഹുൽഗാന്ധിയുമായി ശബരിമല വിഷയം ചർച്ച ചെയ്യും. സുപ്രീംകോടതി വിധിക്ക് ശേഷം ഉള്ള സാഹചര്യം രാഹുലിനെ അറിയിക്കും. ശബരിമല വിഷയത്തിൽ വിശ്വാസികളെ പിന്തുണച്ച നിലപാട് എടുത്തതിൽ പാർട്ടിക്ക് രാഷ്ട്രീയമായി ഗുണമുണ്ടാകുമെന്ന് വിലയിരുത്തലിലാണ് സമരത്തിൽ കൂടുതൽ സജീവമാകാൻ കോൺഗ്രസ് തീരുമാനിക്കുന്നത്.

Tags:    

Similar News