‘ശബരിമലയില്‍ അക്രമം അഴിച്ചുവിട്ടത് അയ്യപ്പന്‍മാരുടെ വേഷത്തിലെത്തിയ ആര്‍.എസ്.എസ് ക്രിമിനലുകള്‍’ കടകംപള്ളി

അക്രമത്തില്‍ നിന്ന് ആര്‍.എസ്.എസ് പിന്തിരിയണം. ഏത് ചര്‍ച്ചക്കും സര്‍ക്കാര്‍ തയാറാണ്. നിയമപരമായ എല്ലാ കാര്യങ്ങളും വെള്ളിയാഴ്ച നടക്കുന്ന ദേവസ്വം ബോർഡ് യോഗത്തില്‍ ചർച്ച ചെയ്യും.

Update: 2018-10-17 13:46 GMT
ദേവസ്വംബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ശാഖകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്ന് ദേവസ്വം മന്ത്രി

ശബരിമലയില്‍ അക്രമമഴിച്ചുവിട്ടത് അയ്യപ്പന്‍മാരുടെ വേഷത്തിലെത്തിയ ആര്‍.എസ്.എസ് ക്രിമിനലുകളാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. അക്രമത്തില്‍ നിന്ന് ആര്‍.എസ്.എസ് പിന്തിരിയണം. ഏത് ചര്‍ച്ചക്കും സര്‍ക്കാര്‍ തയാറാണ്. നിയമപരമായ എല്ലാ കാര്യങ്ങളും വെള്ളിയാഴ്ച നടക്കുന്ന ദേവസ്വം ബോർഡ് യോഗത്തില്‍ ചർച്ച ചെയ്യും. പുനപരിശോധന ഹരജിയടക്കമുള്ള കാര്യങ്ങള്‍ ദേവസ്വംബോർഡ് യോഗത്തില്‍ പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Full View
Tags:    

Similar News