ബസിനുള്ളില്‍ മൗസ്മിയെ ശബരിമല സമരക്കാര്‍ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

കാമറയും മൈക്കും പിടിച്ചുവാങ്ങാനും മൗസ്മിയെ ദേഹോപദ്രവമേല്‍പ്പിക്കാനും ശ്രമിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് ഇന്ത്യ ടുഡെ പുറത്തു വിട്ടത്. 

Update: 2018-10-18 09:18 GMT

ഇന്ത്യ ടുഡെ ഡെപ്യൂട്ടി എഡിറ്റര്‍ മൗസ്മി സിങിനെ ശബരിമലയിലെ സമരക്കാര്‍ ക്രൂരമായി ആക്രമിക്കുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്.

കെ.എസ്.ആര്‍.ടി.സി ബസില്‍ വച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് ആക്രമണം തുടങ്ങിയത്. കാമറയും മൈക്കും പിടിച്ചുവാങ്ങാനും മൗസ്മിയെ ദേഹോപദ്രവമേല്‍പ്പിക്കാനും ശ്രമിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് ഇന്ത്യ ടുഡെ പുറത്തു വിട്ടത്. ബസില്‍ നിന്ന് ബലമായി പുറത്തിറക്കിയ ശേഷം പൊലീസ് വലയത്തില്‍ റോഡിലൂടെ പോകുകയായിരുന്ന മൗസ്മിയുടെ ശരീരഭാഗങ്ങളില്‍ കടന്നുപിടിക്കാനും അക്രമികള്‍ മുതിര്‍ന്നു. മൗസ്മിയുടെ തലയില്‍ അടിക്കുകയും മുടിയില്‍ പിടിച്ചുവലിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Advertising
Advertising

India Today TV journalist heckled, attacked by the activists of Hindu fringe groups in Nilakkal. #SabarimalaShowdown Watch #5iveLive with Seemi Pasha: https://bit.ly/2CO8hTJ

Posted by India Today on Wednesday, October 17, 2018
Tags:    

Similar News