ആക്റ്റിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള സ്ഥലമായി ശബരിമലയെ മാറ്റരുത്-  കടകംപള്ളി സുരേന്ദ്രന്‍

ശബരിമലയെ ഒരു സങ്കര്‍ഷ ഭൂമിയാക്കി മാറ്റാതെ കോടതി വിധി മാനിച്ച് മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും ദേവസ്വം മന്ത്രി

Update: 2018-10-19 03:57 GMT

ആക്റ്റിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഒരിടമായി ശബരിമലയെ മാറ്റരുതെന്ന് കടകംപള്ളി സുരേന്ദ്രന്‍. ആയിരക്കണക്കിന് വിശ്വാസികള്‍ വരുന്ന സ്ഥലമാണ് ശബരിമല. സര്‍ക്കാര്‍ നിയമ വിധേയമായി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ്. കോടതി വിധി നടപ്പാക്കേണ്ടതും വിശ്വാസികളുടെ വികാരം കണക്കിലെടുക്കാനുമുള്ള ഉത്തരവാദിത്വവും സര്‍ക്കാരിനുണ്ട്. പക്ഷെ, ആക്റ്റിവിസ്റ്റുകള്‍ അവരുടെ ശക്തി തെളിയിക്കാനുള്ള സ്ഥലമായി ശബരിമലയെ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുകയാണെങ്കില്‍ അവര്‍ക്ക് യാതൊരു വിധത്തിലുള്ള സംരക്ഷണവും പോലീസ് നല്‍കുകയില്ല.

Full View

ശബരിമലയെ ഒരു സങ്കര്‍ഷ ഭൂമിയാക്കി മാറ്റാതെ കോടതി വിധി മാനിച്ച് മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

Tags:    

Similar News