ശബരിമലയില്‍ സുരക്ഷ ശക്തമാക്കാന്‍ വിപുലമായ പദ്ധതികളുമായി പൊലീസ്

എസ്.പി തലത്തിലുള്ള ഉദ്യോഗസ്ഥാര്‍ക്കായിരുന്നു മുമ്പ് മണ്ഡല കാലത്തും മകര വിളക്ക് കാലത്തും സുരക്ഷാ ചുമതലയുണ്ടായിരുന്നത്. ഇത്തവണ എ.ഡി.ജി.പിയും ഐ.ജിമാരും സുരക്ഷാ ചുമതലക്ക് നേതൃത്വം നല്‍കും.

Update: 2018-10-29 13:35 GMT

ശബരിമലയില്‍ സുരക്ഷ ശക്തമാക്കാനൊരുങ്ങി പൊലീസ്. മണ്ഡലകാലത്തും മകരവിളക്ക് സമയത്തും ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും‍. ഇന്ന് ചേര്‍ന്ന പൊലിസ് ഉന്നത തല യോഗത്തിലാണ് തീരുമാനം. ഇതിനായി വിപുലമായ പദ്ധതിയും ആവിഷ്കരിച്ചു.

എസ്.പി തലത്തിലുള്ള ഉദ്യോഗസ്ഥാര്‍ക്കായിരുന്നു മുമ്പ് മണ്ഡല കാലത്തും മകര വിളക്ക് കാലത്തും സുരക്ഷാ ചുമതലയുണ്ടായിരുന്നത്. ഇത്തവണ എ.ഡി.ജി.പിയും ഐ.ജിമാരും സുരക്ഷാ ചുമതലക്ക് നേതൃത്വം നല്‍കും. എ.ഡി.ജി.പി അനില്‍കാന്തിനും ഐ.ജി മനോജ് എബ്രഹാമിനുമാണ് സുരക്ഷയൊരുക്കുന്നതിനുള്ള ചുമതല. സേനാവിന്യാസം നടത്താനുള്ള ചുമതല എ.ഡി.ജി.പി നിര്‍വഹിക്കും. ഇതിന് പുറമെ 8 എസ്.പിമാര്‍ പമ്പ മുതല്‍ സന്നിധാനം വരെ സുരക്ഷാ ചുമതലയില്‍ ഉണ്ടായിരിക്കും.

Advertising
Advertising

5000 പൊലീസ് ഉദ്യോഗസ്ഥരെയാണ് ഇത്തവണ സുരക്ഷാ ചുമതലക്ക് നിയോഗിക്കുന്നത്. മകരവിളക്ക് സമയത്ത് ഇത് ആറായിരമായി ഉയര്‍ത്തും. 15 ദിവസം കൂടുമ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മാറ്റം വരുത്താനും തീരുമാനമായിട്ടുണ്ട്. നിലക്കല്‍ മുതല്‍ സന്നിധാനം വരെ പൊലീസ് ഇന്റലിജന്‍സിന്റെ ശക്തമായ നിരീക്ഷണം ഉണ്ടായിരിക്കും. പൊലീസിന്റെ മറ്റ് വിഭാഗങ്ങളുടെ പ്രവര്‍ത്തനം കൂടി ഇതിനായി പ്രയോജനപ്പെടുത്താന്‍ തീരുമാനമെടുത്തിട്ടുണ്ട്.

Full View
Tags:    

Similar News