തൃശൂരില്‍ എ.ടി.എം കവര്‍ച്ചാ ശ്രമം;ഒരാള്‍ പിടിയില്‍

ഇതര സംസ്ഥാന തൊഴിലാളിയായ ശ്രാവണാണ് പിടിയിലായത്. എ.ടി.എമ്മില്‍ നിന്ന് പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് ബാങ്ക് സ്ഥിരീകരിച്ചു.

Update: 2018-10-30 08:21 GMT

തൃശൂര്‍ ചാവക്കാട് അഞ്ചങ്ങാടിയിലെ എസ്.ബി.ഐ എ.ടി.എം കവര്‍ച്ചാ ശ്രമകേസില്‍ ഒരാള്‍ പിടിയില്‍. ഇതര സംസ്ഥാന തൊഴിലാളിയായ ശ്രാവണാണ് പിടിയിലായത്. എ.ടി.എമ്മില്‍ നിന്ന് പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് ബാങ്ക് സ്ഥിരീകരിച്ചു.

Full View

ഇന്നലെ രാത്രി 10.30നും 10.45നും ഇടയിലാണ് അഞ്ചങ്ങാടി എസ്.ബി.ഐ എ.ടി.എമ്മില്‍ മോഷണശ്രമം നടന്നത്. പണം മോഷ്ടിക്കാനാകാതെ വന്നപ്പോള്‍ എ.ടി.എമ്മിന്റെ സ്ക്രീനിലേക്ക് കല്ലുകൊണ്ട് എറിയുന്ന ദൃശ്യം സിസി ടിവിയില്‍ നിന്ന് പൊലീസിന് ലഭിച്ചു. ദൃശ്യത്തിലുള്ള ആള്‍ പരിസര പ്രദേശത്ത് താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളിയാണെന്ന സംശയം നാട്ടുകാര്‍ പൊലീസിനെ അറിയിച്ചു. ഇന്നലെ രാത്രി മദ്യലഹരിയില്‍ ഇയാള്‍ പ്രദേശത്തുണ്ടായിരുന്നതായും പൊലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബിഹാര്‍ സ്വദേശിയായ ശ്രാവണെ പൊലീസ് പിടികൂടിയത്.

Advertising
Advertising

മോഷണം നടത്തുകയായിരുന്നില്ല ഉദ്ദേശ്യമെന്നും മദ്യലഹരിയില്‍ സംഭവിച്ച് പോയതാണെന്നുമാണ് ഇയാള്‍ നല്‍കിയ മൊഴി. ഇയാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടോ എന്ന് പൊലീസ് പരിശോധിച്ച് വരികയാണ്. ഒരാഴ്ച മുന്‍പ് കിഴക്കുമ്പാട്ടുകര കനറാ ബാങ്ക് എ.ടി.എമ്മിലെ കവര്‍ച്ചാ ശ്രമത്തിലെ പ്രതികളേയും പൊലീസ് പിടികൂടിയിരുന്നു. എന്നാല്‍ 10 ലക്ഷം രൂപ നഷ്ടപ്പെട്ട കൊരട്ടി എ.ടി.എം കവര്‍ച്ചാ കേസിലെ പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല.

Full View
Tags:    

Similar News