പിണറായി വിജയനും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും കണ്ണൂരില്‍ ഇന്ന് വിമാനമിറങ്ങും

അമിത്ഷാക്ക് പിന്നാലെ ഉദ്ഘാടനത്തിന് മുമ്പെ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും കണ്ണൂരില്‍ ഇന്ന് വിമാനമിറങ്ങും. 

Update: 2018-10-30 02:27 GMT

ഉദ്ഘാടനത്തിന് മുമ്പേ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാക്ക് കണ്ണൂര്‍ വിമാനത്താവളം തുറന്ന് കൊടുത്തതിന്റെ പേരിലുളള വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും ഇന്ന് കണ്ണൂരില്‍ വിമാനമിറങ്ങുന്നത്

ഉദ്ഘാടനത്തിന് മുമ്പേ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാക്ക് കണ്ണൂര്‍ വിമാനത്താവളം തുറന്ന് കൊടുത്തതിന്റെ പേരിലുളള വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും ഇന്ന് കണ്ണൂരില്‍ വിമാനമിറങ്ങുന്നത്. വൈകിട്ട് തലശേരിയില്‍ നടക്കുന്ന മലബാറിലെ ദേശീയപാത പദ്ധതികളുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനാണ് ഇരുവരും കണ്ണൂരിലെത്തുന്നത്.

Advertising
Advertising

Full View

വി.ആര്‍.എന്‍ ലോജിസ്റ്റിക് എന്ന സ്വകാര്യ കൊറിയര്‍ കമ്പനിയുടെ പ്രീമിയര്‍ വണ്‍ എ വിമാനത്തിലാണ് മുഖ്യമന്ത്രി കൊച്ചിയില്‍ നിന്നും കണ്ണൂരില്‍ പറന്നിറങ്ങുക.നേവിയുടെ പ്രത്യേക വിമാനത്തില്‍ തൊട്ട് പിന്നാലെ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയും മട്ടന്നൂരില്‍ വിമാനമിറങ്ങും. വൈകിട്ട് മൂന്ന് മണിക്കും 3.10നുമാണ് രണ്ട് വിമാനങ്ങള്‍ക്കും പറന്നിറങ്ങാനുളള അനുമതി നല്‍കിയിട്ടുളളത്. ആറ് മണിയോടെ ഇരുവരും മടങ്ങും.

Tags:    

Similar News