മന്ത്രിസ്ഥാനം ഒഴിയുന്നതില്‍ മാത്യു ടി തോമസിന് കടുത്ത അതൃപ്തി

തനിക്കും ഭാര്യയ്ക്കുമെതിരെ മുൻ പേഴ്സണൽ സ്റ്റാഫ് പരാതി കൊടുത്തതിലടക്കം കൃഷ്ണൻ കുട്ടിക്ക് പങ്കുണ്ടെന്ന് സംശയിക്കുന്ന തരത്തിലായിരുന്നു മാത്യു ടി തോമസിന്റെ പ്രതികരണം.

Update: 2018-11-24 03:31 GMT

മന്ത്രിസ്ഥാനം ഒഴിഞ്ഞ് നൽകാന്‍ ആവശ്യപ്പെട്ട പാര്‍ട്ടി നേതൃത്വത്തോട് മാത്യു ടി. തോമസ് കടുത്ത അതൃപ്തി രേഖപ്പെടുത്തി. വലത് പക്ഷത്തിന് പോലും സ്വീകാര്യമല്ലാത്ത ചില നീക്കങ്ങൾ തനിക്കെതിരെ നടന്നെന്ന് തുറന്നടിച്ച മാത്യു ടി തോമസ്, കെ കൃഷ്ണൻ കുട്ടിയോടുള്ള അതൃപ്തിയാണ് പരസ്യമായി അറിയിച്ചത്. തനിക്ക് പറയാനുള്ളത് കേന്ദ്രനേതൃത്വം കേട്ടില്ലെന്ന പരാതിയും മാത്യു ടി തോമസിനുണ്ട്.

മന്ത്രിസ്ഥാനത്ത് നിന്ന് തന്നെ മാറ്റാൻ കേന്ദ്ര സംസ്ഥാന നേതൃത്വങ്ങൾ ഒരുമിച്ചതിൽ കടുത്ത അതൃപ്തിയാണ് മാത്യു ടി തോമസിനുള്ളത്. തനിക്കും ഭാര്യയ്ക്കുമെതിരെ മുൻ പേഴ്സണൽ സ്റ്റാഫ് പരാതി കൊടുത്തതിലടക്കം കൃഷ്ണൻ കുട്ടിക്ക് പങ്കുണ്ടെന്ന് സംശയിക്കുന്ന തരത്തിലായിരുന്നു മാത്യു ടി തോമസിന്റെ പ്രതികരണം. വീട്ടിലിരിക്കുന്നവരെ കൂടി ഇത്തരം വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് മനസ്സിനെ വേദനിപ്പിച്ചെന്നും അതുവേണ്ടിയിരുന്നില്ലെന്നും മാത്യു ടി. തോമസ് പറഞ്ഞു.

Advertising
Advertising

ये भी पà¥�ें- മാത്യു ടി തോമസ് പുറത്തേക്ക്; കൃഷ്ണന്‍ കുട്ടി മന്ത്രിയാകും

ये भी पà¥�ें- മന്ത്രി മാത്യു ടി.തോമസിനെ മാറ്റണമെന്ന ആവശ്യവുമായി കൃഷ്ണന്‍ കുട്ടി വിഭാഗം വീണ്ടും രംഗത്ത്

ये भी पà¥�ें- അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കാതെ മാത്യു ടി തോമസ്

തന്നെ മാറ്റാൻ കൃഷ്ണൻകുട്ടി നടത്തിയ നീക്കങ്ങളിലെ അതൃപ്തിയും മാത്യു ടി മറച്ചു വച്ചില്ല. വലത് പക്ഷത്തിന് പോലും സ്വീകാര്യമല്ലാത്ത ചില നീക്കങ്ങൾ തനിക്കെതിരെ നടന്നെന്ന മാത്യു ടി തോമസിന്റെ വാക്കുകൾ പാർട്ടി കേന്ദ്ര നേതൃത്വത്തോടുള്ള നീരസമാണ് വ്യക്തമാക്കിയത്.

മന്ത്രി സ്ഥാനം ഒഴിഞ്ഞ് കൊടുക്കാൻ തീരുമാനമായെങ്കിലും, അപ്രതീക്ഷിത നീക്കങ്ങൾ വല്ലതും മാത്യു ടി തോമസ് നടത്തുമോ എന്നാണ് ഏവരും ഉറ്റ് നോക്കുന്നത്.

Full View
Tags:    

Similar News