പറശ്ശിനിക്കടവ് കൂട്ടബലാത്സംഗം: പെണ്‍കുട്ടിയുടെ പിതാവ് ഉള്‍പ്പെടെ ഏഴ് പേര്‍ കൂടി അറസ്റ്റില്‍ 

വിവിധ സമയങ്ങളിലായി 19 പേര്‍ പീഡനത്തിനിരയാക്കിയതായി പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിരുന്നു.

Update: 2018-12-06 14:52 GMT

കണ്ണൂര്‍ പറശ്ശിനിക്കടവില്‍ പ്രായപൂര്‍ത്തായാവാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ്, ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവ് എന്നിവരുള്‍പ്പെടെ ഏഴ് പേര്‍ കൂടി അറസ്റ്റില്‍. ഇതോടെ സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം 12 ആയി. വിവിധ സമയങ്ങളിലായി 19 പേര്‍ പീഡനത്തിനിരയാക്കിയതായി പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഇന്നലെ കസ്റ്റഡിയിലെടുത്ത 9 പേരില്‍ ഏഴ് പേരുടെ അറസ്റ്റാണ് ഇന്ന് രേഖപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ പിതാവിനൊപ്പം ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവ് നിഖില്‍ മോഹന്‍, ആന്തൂര്‍ സ്വദേശി എം മൃദുല്‍, തളിപ്പറമ്പ് വടക്കാഞ്ചേരി സ്വദേശി വൈശാഖ്, മാട്ടൂല്‍ സ്വദേശി ജിതിന്‍, തളിയില്‍ സ്വദേശികളായ സജിന്‍, ശ്യാം എന്നിവരാണ് അറസ്റ്റിലായത്. കസ്റ്റഡിയിലുളള മറ്റ് രണ്ട് പേരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

Advertising
Advertising

Full View

ഇന്നലെ അറസ്റ്റിലായ അഞ്ച് പേരെ ഇന്ന് സംഭവം നടന്ന പറശ്ശിനിക്കടവിലെ ലോഡ്ജില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. തുടര്‍ന്ന് വൈദ്യപരിശോധനക്ക് ശേഷം ഇവരെ കോടതിയില്‍ ഹാജരാക്കി. സംഭവത്തില്‍ വിവിധ സ്റ്റേഷനുകളിലായി പൊലീസ് 15 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുളളത്. പെണ്‍കുട്ടിയുടെ ആദ്യ മൊഴി അനുസരിച്ച് 19 പേരാണ് പ്രതിപ്പട്ടികയിലുളളത്. അഞ്ച് പ്രതികള്‍ ഒളിവിലാണ്. ഇവര്‍ക്കായി പോലീസ് പരിശോധന ഊര്‍ജ്ജിതമാക്കി.

Tags:    

Similar News