തൃശൂരില്‍ വീടിനുള്ളിലുണ്ടായ തീപിടിത്തത്തില്‍ രണ്ട് കുട്ടികള്‍ മരിച്ചു
വീടിനുള്ളിലുണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ക്ക് പൊള്ളലേറ്റു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്.
തൃശൂര്‍ വടക്കാഞ്ചേരിക്കടുത്ത് മലാക്കയില്‍ വീട്ടിലുണ്ടായ അഗ്നിബാധയില്‍ രണ്ട് കുട്ടികള്‍ വെന്തുമരിച്ചു. ഉറങ്ങികിടക്കുകയായിരുന്ന കുട്ടികളാണ് മരിച്ചത്. പൊള്ളലേറ്റ മാതാപിതാക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗ്യാസ് സിലിണ്ടര്‍ ചോര്‍ച്ചയാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
ആച്ചക്കോട്ടില്‍ ഡാന്റേഴ്സണ്‍-ബിന്ദു ദമ്പതികളുടെ മക്കളായ ഡാന്‍ഫലീസ്,സെലസ്മിയ എന്നിവരാണ് മരിച്ചത്. ഡാന്‍ഫലിസിന് പത്തും സെലസ്മിയക്ക് രണ്ടും വയസാണ് പ്രായം. പൊള്ളലേറ്റ ഡാന്റേഴ്സണേയും ബിന്ദുവിനേയും വിദഗ്ധ ചികിത്സക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ മൂത്ത മകള്‍ സെലസ് നിയ പരിക്കുകകളില്ലാതെ രക്ഷപ്പെട്ടു. ഇന്നലെ രാത്രി പത്തേ മുക്കാലോടെയാണ് അപകടം. കുട്ടികള്‍ ഉറങ്ങുകയായിരുന്ന മുറിയുടെ തൊട്ടടുത്ത് വീടിന്റെ പുറത്ത് വെച്ച് ഗ്യാസ് സ്റ്റൌവില്‍ വെള്ളം തിളപ്പിച്ചിരിന്നു. ഗ്യാസ് ലീക്കായി മുറിയിലേക്ക് തീ പടര്‍ന്നതാണെന്നാണ് സംശയം. തീപിടുത്തമുണ്ടായ ഉടനെ ഡാന്റേഴ്സണും അയല്‍വാസികളും ചേര്‍ന്ന് തീയണക്കാന്‍ ശ്രമം നടത്തിയെങ്കിലും കുട്ടികളെ രക്ഷിക്കാനായില്ല.
വ്യാഴാഴ്ച രാത്രി പത്തേമുക്കാലോടെയാണ് വീടിന് തീപിടിച്ചത്. പെട്ടെന്ന് ആളിപ്പടരുകയും വീടിനകം പൂർണമായി കത്തിനശിക്കുകയും ചെയ്തു. ഡാൻഡേഴ്സ് ജോ (46), ഭാര്യ ബിന്ദു(36) മൂത്തമകൾ സലസ് നിയ (12) എന്നിവർക്ക് പൊള്ളലേറ്റു. ഇവരെ തൃശ്ശൂർ ജൂബിലിമിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.