ബി.ജെ.പിയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

പൊലീസിന് നേരെ കല്ലേറുണ്ടായി. പൊലീസ് സമരക്കാര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. 

Update: 2018-12-10 07:44 GMT

ശബരിമല വിഷയത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞതോടെ ഇവര്‍ക്ക് നേരെ പൊലീസ് ജലപീരങ്കിയും ടിയര്‍ ഗ്യാസും പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ ഒരു വനിതാ പ്രവര്‍ത്തകക്ക് പരിക്കേറ്റു. സെക്രട്ടറിയേറ്റിലേക്കുള്ള റോഡ് ബി.ജെ.പി പ്രവര്‍ത്തകര്‍ ‍ ഉപരോധിക്കുകയാണ്.

ശബരിമല വിഷയത്തില്‍ ഇന്ന് പ്രതിഷേധ ദിനമായി ആചരിക്കാന്‍ ബി.ജെ.പി ആഹ്വാനം ചെയ്തിരുന്നു. ദിനാചരണത്തിന്റെ ഭാഗമായിട്ടാണ് സെക്രട്ടറിയേറ്റിലേക്കും കലക്ട്രേറ്റുകളിലേക്കും മാര്‍ച്ച് നടത്തുന്നത്. വൈകിട്ട് എല്ലാ പഞ്ചായത്തുകളിലും പ്രതിഷേധപ്രകടനങ്ങള്‍ നടത്തും.ലക്ഷ്യം നേടുന്നതുവരെ സമരം മുന്നോട്ടു കൊണ്ട് പോകാനാണ് ബി.ജെ.പി തീരുമാനം.

Tags:    

Similar News